45 മിനിറ്റ് ജോലിക്ക് 900 രൂപ കൂലി; എഐയെ പേടിക്കേണ്ട, കൂലിപ്പണിയിലാണ് ഇനി ഭാവി

 
Lifestyle

45 മിനിറ്റ് ജോലിക്ക് 900 രൂപ കൂലി; എഐയെ പേടിക്കേണ്ട, കൂലിപ്പണിയിലാണ് ഇനി ഭാവി

വൈറ്റ് കോളർ ജോലികളേക്കാൾ ബ്ലൂ കോളർ ജോലികളാണ് സുരക്ഷിതം എന്നാണ് പോസ്റ്റിൽ പറയുന്നത്

Manju Soman

കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിലാണ് പല തൊഴിൽ മേഖലയും. ഓരോ ദിവസവും പല വമ്പൻ കോർപ്പറേറ്റുകൾ പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തങ്ങളുടെ ജോലി തട്ടിയെടുക്കുമോ എന്ന് പലർക്കും ഭയമുണ്ട്. എന്നാൽ ഭാവിയിലെ സേഫ് ആയ ജോലിയേക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. വൈറ്റ് കോളർ ജോലികളേക്കാൾ ബ്ലൂ കോളർ ജോലികളാണ് സുരക്ഷിതം എന്നാണ് പോസ്റ്റിൽ പറയുന്നത്.

എക്സിലൂടെ ഒരാൾ തന്‍റെ അനുഭവം പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. വീടിന്‍റെ ചുമരിൽ കുറച്ച് ഷെൽഫുകൾ ഘടിപ്പിക്കാനും പെയിന്‍റിങ്ങുകൾ തൂക്കാനുമായി ഒരു മരപ്പണിക്കാരനെ ജോലിക്ക് വിളിച്ചു. 45 മിനിറ്റ് നേരമാണ് പണിയുണ്ടായിരുന്നത്. കൂലിയായി ഇയാൾ വാങ്ങിയത് 900 രൂപയാണ് എന്നാണ് പോസ്റ്റിൽ കുറിച്ചത്. മരപ്പണി പോലെയുള്ള കൂലിപ്പണികളിലൂടെ കൂടുതൽ പണം സമ്പാദിക്കാനാവുമെന്നും ഇയാൾ പറയുന്നു. ഇല്ലാതായ്ക്കൊണ്ടിരിക്കുന്ന ഡിഗ്രികൾക്ക് പ്രാധാന്യം നൽകുന്നതിനേക്കാൾ യുവാക്കൾക്ക് സ്കിൾ ബേസ്ഡ് ട്രെയിനിങ് നൽകണം. എഐയുടെ ഭീഷണിയുണ്ടാവില്ലെന്നും പോസ്റ്റിൽ പറയുന്നു.

ഇത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് നിരവധി പേർ എത്തി. മരപ്പണി, പ്ലംബിങ്, ഇലക്‌ട്രിക്കൽ വർക്ക് എന്നിവയെ തരംതാഴ്ത്തി കാണരുതെന്നും നല്ല കഴിവു വേണ്ട ജോലിയാണ് ഇതെന്നുമാണ് പലരും കുറിക്കുന്നത്. ഈ ജോലികളുടെ സ്വീകാര്യത ഭാവിയിൽ വർധിക്കുമെന്നും പ്രതിഫലം വർധിക്കുമെന്നും പലരു കുറിക്കുന്നു. എന്നാൽ ഇതിനെ വിമർശിക്കുന്നവരും നിരവധിയാണ്. കൂലിപ്പണിയുടെ വരുമാനം നിശ്ചയിക്കുന്നത് സ്ഥലവും ആവശ്യകതയും നോക്കിയാണ്. വൈറ്റ് കോളർ ജോബ് ഇല്ലാതായാൽ മൊത്തത്തിലുള്ള പർച്ചേഴ്സ് പവർ കുറയാൻ കാരണമാകുമെന്നും ഇത് കൂലിപ്പണിയെ മോശമായി ബാധിക്കുമെന്നാണ് പറയുന്നത്.

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗക്കേസ്; പരാതിക്കാരി മൊഴി മാറ്റി

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി