മൊണാലിസയുടെയും ഫർമാന്‍റേയും വിവാഹം

 
Wedding Bells

വൈറൽ സുന്ദരിയുടെ പ്രായം 17 വയസ്; മൊണാലിസ വിവാഹം വിവാദത്തിൽ!

വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കും പങ്കെടുത്തവർക്കുമെതിരേ നടപടി ആവശ്യം ഉയരുകയാണ്

Namitha Mohanan

കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ ശ്രദ്ധേയയായ മൊണാലിസയും (മൊണ ഭോസ്ലേ) മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർഹാനും തമ്മിലുള്ള വിവാഹം വിവാദത്തിലേക്ക്. മൊണാലിസയ്ക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് മാതാവ് സ്ഥിരീകരിച്ചതോടെയാണ് വിവാദം ശക്തമായത്.

ഇതേത്തുടർന്ന്, വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കും പങ്കെടുത്തവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പൊലീസ് മേധാവിക്കും പൂവാർ എസ്എച്ച്ഒയ്ക്കും പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി, എം.വി. ഗോവിന്ദൻ മാസ്റ്റർ, കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർഹാൻ, വിവാഹം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ശൈശവ വിവാഹ നിരോധന നിയമം, പോക്സോ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ ഇ-മെയിൽ വഴി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ നിയമവിരുദ്ധമായി വിവാഹം നടത്തിയവർക്കും അതിന് ഒത്താശ ചെയ്ത പ്രമുഖർക്കുമെതിരേ കർശന നടപടി വേണമെന്ന നിലപാടിലാണ് പരാതിക്കാർ.

ഇരുവരുടെയും വിവാഹം തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിലാണ് ബുധനാഴ്ചയാണ് നടന്നത്. ഫെയ്സ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാനും വിവാഹിതരായത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പൊലീസിന്‍റെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.

കഴിഞ്ഞ വർഷം കുംഭമേളയിൽ മാല വിൽക്കുന്നതിനിടെ വൈറലായപ്പോൾ മോണാലിസയ്ക്ക് 16 വയസായിരുന്നു പ്രായമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇത് മുൻനിർത്തി, താരത്തിന് ഇപ്പോൾ 17 വയസേയുള്ളൂവെന്നും വിവാഹം നിയമവിരുദ്ധമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ, പ്രായപൂർത്തിയായെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹത്തിന് അനുമതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video

മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ വിചാരണ ഓഗസ്റ്റ് 1 മുതൽ