ശിഖ സുരന
കഠിനമായ ഡയറ്റെടുത്തും മണിക്കൂറുകളോളം ജിമ്മിൽ ചെലവാക്കിയുമാണ് ഭൂരിഭാഗം പേരും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം നടത്താറുള്ളത്. എന്നാൽ ജീവിതത്തിൽ വരുത്തിയ 8 ശീലങ്ങളിലൂടെ 23 കിലോ കുറച്ച കഥയാണ് ഫിറ്റ്നസ് കോച്ചായ ശിഖ സുരനയ്ക്ക് പറയാനുള്ളത്. ഇവർ ശരീരഭാരം 72 കിലോയിൽ നിന്ന് 49 കിലോ ആയാണ് കുറച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ ശിഖ തന്നെയാണ് തന്നെ ഭാരം കുറയ്ക്കാൻ സഹായിച്ച കാര്യങ്ങളെക്കുറിച്ച് മനസു തുറന്നത്.
കഠിനമായ ഡയറ്റ് എടുക്കുകയോ വിശന്നിരിക്കുകയോ ഡിടോക്സ് ചായ കുടിക്കുകയോ ചെയ്തില്ല. തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അവസാനിപ്പിച്ചു. ഈ എട്ട് കാര്യങ്ങൾ ജീവിതത്തിൽ ചെയ്തതിനു ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.- എന്നാണ് ശിഖ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശിഖ ജീവിതത്തിൽ കൊണ്ടുവന്ന എട്ട് ശീലങ്ങൾ ഇവയാണ്.
ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് അവസാനിപ്പിച്ചു
ഞാൻ ബ്രേക്ഫാസ്റ്റ് കഴിക്കാതെ പട്ടിണി കിടക്കുമായിരുന്നു. ഇത് എന്‍റെ മെറ്റബോളിസം പതുക്കെയാവാൻ കാരണമായി. ഇതോടെ രാത്രിയിൽ കണ്ടതെല്ലാം കഴിച്ചു. ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് അവസാനിപ്പിച്ചു. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി.
കലോറി കുടിക്കുന്നത് നിർത്തി
ജ്യൂസും പഞ്ചസാരയിട്ട ചായയും കോൾഡ് കോഫിയുമെല്ലാം കുടിക്കുമായിരുന്നു. ഇതിനു പകരമായി വെള്ളവും കട്ടൻ കാപ്പിയും ചായയും കുടിച്ചു.
ഫുഡ് ഹെൽത്തിയാണ് പക്ഷേ
ഹെൽത്തി ഭക്ഷണമെന്ന് പറഞ്ഞ് ഡ്രൈ ഫ്രൂട്സും മഖാനയും പീനട് ബട്ടറുമെല്ലാം വാരിവലിച്ച് കഴിക്കുന്നത് അവസാനിപ്പിച്ചു. എത്ര ഗുണമുള്ളതെന്ന് പറഞ്ഞാലും കലോറി നോക്കേണ്ടത് അത്യാവശ്യമാണ്.
കാർഡിയോ മാത്രം പോര
ട്രെഡ്മില്ലിൽ മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു. എന്നാൽ വെയിറ്റ് എടുക്കാൻ തുടങ്ങിയതോടെയാണ് ശരീരത്തിൽ മാറ്റം കണ്ടത്.
ഉറക്കക്കുറവ് പ്രശ്നമായി
രാത്രി ഏറെ വൈകി ഉറങ്ങാതിരിക്കുന്നതും ലേറ്റ് നൈറ്റ് സ്നാക്കിങ്ങുമെല്ലാം ശരീരത്തെ ബാധിച്ചു. ഏഴ്- എട്ട് മണിക്കൂർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി
റസ്റ്റോറന്‍റിൽ നിന്നുള്ള ഭക്ഷണമാണ് എപ്പോഴും കഴിച്ചിരുന്നത്. അത് മാറ്റി വീട്ടിൽ ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ തുടങ്ങി.
പെർഫക്ഷനിൽ അല്ല കൺസിസ്റ്റൻസിയിലാണ് കാര്യം
ഒരു സ്ലൈസ് പിസ കഴിച്ചാൽ ആ ദിവസം മുഴുവൻ പോയെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല പെർഫെക്ഷനിൽ അല്ല കാര്യം എന്ന് തിരിച്ചറിഞ്ഞു. കൃത്യമായ ഭക്ഷണശീലം എങ്ങനെയാണ് പിന്തുടരുന്നത് എന്നിലാണ്.
മോട്ടിവേഷനായുള്ള കാത്തിരിപ്പ്
ഇന്നു വേണ്ട അടുത്ത മാസമാകാം അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയാവാം എന്നു പറഞ്ഞുള്ള കാത്തിരിപ്പ് ശരിയല്ല. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം.