യുഎസ് ട്രാവൽ കണ്ടന്‍റ് ക്രിയേറ്റർ ജാക്ക് ഹീറ്റൺ

 
Lifestyle

കേരളം എന്തുകൊണ്ട് വ്യത്യസ്തമായി തോന്നുന്നു? ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച വിദേശ സഞ്ചാരിയുടെ വീഡിയോ വൈറൽ

പച്ചപ്പ്, കായലുകൾ, മലനിരകൾ, കടൽത്തീരങ്ങൾ എന്നിവയെല്ലാം ഒരേ യാത്രയിൽ അനുഭവിക്കാനാകുന്നതാണ് കേരളത്തിന്‍റെ പ്രത്യേകതയെന്നും ജാക്ക് പറയുന്നു

Sarath Nath MS

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച യുഎസ് ട്രാവൽ കണ്ടന്‍റ് ക്രിയേറ്റർ ജാക്ക് ഹീറ്റൺ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കേരളത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. യാത്രയ്ക്കിടെ കേരളം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിൽ എത്തിയപ്പോൾ രാജ്യം തന്നെ മാറിയതുപോലെയുള്ള അനുഭവമാണ് ഉണ്ടായതെന്ന് ജാക്ക് വീഡിയോയിൽ പറയുന്നു. ഇവിടെ അന്തരീക്ഷം കൂടുതൽ ശാന്തവും വൃത്തിയുള്ളതുമാണെന്നും യാത്രക്കാർക്ക് സഞ്ചാരം വളരെ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആളുകളുടെ പെരുമാറ്റവും പ്രകൃതിസൗന്ദര്യവും സംസ്ഥാനത്തെ വേറിട്ടതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാക്ഷരത നിരക്കിനെ കുറിച്ചും ജാക്ക് പറഞ്ഞു. യുഎസിൽ സാക്ഷരത നിരക്ക് 79 ശതമാനം ആണെന്നിരിക്കേ കേരളത്തിൽ 96.2 ശതമാനം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ കേരളത്തെ വ്യത്യസ്തമാക്കുന്നതിൽ മതവും ഒരു പ്രധാന പങ്കുവഹിക്കുന്നതായി ജാക്ക് പറയുന്നു. ഹിന്ദു മതം വലിയ ആധിപത്യമുള്ള മതമാണെന്നിരിക്കേ കേരളത്തിൽ 40 ശതമാനം ആളുകൾ മാത്രമാണ് ഹിന്ദു മതക്കാരായി ഉള്ളത്. 30 ശതമാനത്തോളം പേർ ക്രിസ്ത്യാനികളാണ്. ശേഷിക്കുന്നവർ മുസ്ലിം, ജൈനർ, മറ്റു മതക്കാർ എന്നിവരാണെന്നും ജാക്ക് പറയുന്നു.

പച്ചപ്പ്, കായലുകൾ, മലനിരകൾ, കടൽത്തീരങ്ങൾ എന്നിവയെല്ലാം ഒരേ യാത്രയിൽ അനുഭവിക്കാനാകുന്നതാണ് കേരളത്തിന്‍റെ പ്രത്യേകതയെന്നും ജാക്ക് പറയുന്നു. മികച്ച റോഡ്-റെയ്ൽ ബന്ധം, വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ, യാത്രക്കാരെ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കേരളത്തെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണെന്ന് വീഡിയോയിൽ പരാമർശിക്കുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി പേർ കേരളത്തെ പ്രശംസിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തി. കേരളത്തിന്‍റെ ശുചിത്വം, സമാധാനപരമായ അന്തരീക്ഷം, നാട്ടുകാരുടെ സൗഹൃദപരമായ സമീപനം എന്നിവയാണ് പലരും എടുത്തുപറഞ്ഞത്. അതേസമയം, ഇന്ത്യയുടെ ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ സവിശേഷതകളുണ്ടെന്നും ഒരു വ്യക്തിയുടെ യാത്രാനുഭവം വ്യക്തിപരമായ അഭിപ്രായമായാണ് കാണേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.

ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ രാജ്യസഭയിൽ

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്‍റ് റദ്ദാക്കി ഡൽഹി കോടതി

ചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

പാക്കിസ്ഥാൻകാരനുമായി ചാറ്റ്; യുവാവ് പിടിയിൽ

വിദ്യാർഥി പ്രക്ഷോഭത്തിലെ വെടിവയ്പ്പ്: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി