Yasmin Karachiwala 
Lifestyle

വ്യായാമത്തിൽ ആവർത്തനം ഒഴിവാക്കണം

ദിവസവും ഒരേ വ്യായാമ ശീലം പിന്തുടരുന്നത് മടുപ്പിന് കാരണമായേക്കാം. അതിനാല്‍ ഫിറ്റ്നസ് വര്‍ക്ക് ഔട്ടുകള്‍ ആസ്വാദ്യകരവും രസകരവുമാക്കേണ്ടത് ആവശ്യമാണെന്ന് യാസ്മിൻ കറാച്ചിവാല

MV Desk

കൊച്ചി: ദിവസവും ഒരേ വ്യായാമ ശീലം പിന്തുടരുന്നത് മടുപ്പിന് കാരണമായേക്കാം. അതിനാല്‍ ഫിറ്റ്നസ് വര്‍ക്ക് ഔട്ടുകള്‍ ആസ്വാദ്യകരവും രസകരവുമാക്കേണ്ടത് ആവശ്യമാണ്. വ്യായാമത്തിന് മുമ്പ് പഴങ്ങളും ബദാമും കഴിച്ചതിനുശേഷം ആരംഭിക്കുന്ന പക്ഷം വര്‍ക്കൗട്ടിലുടനീളം ഊർജം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ഫിറ്റ്നസ് വിദഗ്ധയും സെലിബ്രിറ്റി പരിശീലകയുമായ യാസ്മിന്‍ കറാച്ചിവാല.

ദിവസവും ഒരേ തരത്തിലുള്ള വര്‍ക്ക് ഔട്ടിന് പകരം നൃത്ത ക്ലാസുകള്‍ മുതല്‍ യോഗ, ബോക്സിങ് വരെ എണ്ണമറ്റ ഓപ്ഷനുകള്‍ ലഭ്യമാണ്. ഒരു പുതിയ വര്‍ക്ക് ഔട്ട് ക്ലാസ് പരീക്ഷിക്കുന്നത് പുതിയൊരു ഊര്‍ജം പകരുകയും വ്യായാമ കൂടുതല്‍ ആസ്വദ്യകരമാക്കുകയും ചെയ്യും. സംഘമായി വര്‍ക്ക്ഔട്ട് ചെയ്യുന്നവരാണെങ്കില്‍ കൂടുതല്‍ പേര്‍ക്കൊപ്പം ഇടപഴകാനും കൂടുതല്‍ പ്രചോദനം ഉള്‍ക്കൊള്ളാനും കഴിയും.

ഭാരമെടുക്കുക, വഹിക്കുക, തള്ളുക, വലിക്കുക തുടങ്ങി നിത്യജീവിതത്തില്‍ ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തികള്‍ക്കായി ശരീരത്തെ മെരുക്കിയെടുക്കുക എന്നതാണ് ഫങ്ഷനല്‍ ഫിറ്റ്നസ് കൊണ്ട് അർഥമാക്കുന്നത്. പ്രചോദനം നിലനിര്‍ത്താനും ഫിറ്റ്നസ് ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി അനുഭവിച്ചറിയാനും പതിവ് വ്യായാമ ശീലങ്ങള്‍ ആസ്വാദ്യകരവും ആവേശകരവുമാക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല