എഐ ഉപയോഗിച്ച് ജോലി നേടി യുവാവ് 

 
Lifestyle

എഐ ഉപയോഗിച്ച് ഇന്‍റർവ്യൂ പാസായി; വർഷം 1.5 കോടി രൂപ ശമ്പളമുള്ള ജോലി നേടി യുവാവ്

അഭിമുഖത്തിനുള്ള തയ്യാറെടുപ്പ്, കഴിവുകൾ മെച്ചപ്പെടുത്തൽ, കരിയർ മുന്നേറ്റം എന്നിവയ്ക്കായി എഐ കൂടുതൽ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നതിന്‍റെ ഉദാഹരണമായും ഈ സംഭവം വിലയിരുത്തപ്പെടുന്നു.

Sarath Nath MS

അഞ്ച് മാസത്തോളം ജോലി തേടി പരാജയപ്പെട്ട യുവാവ് ഒടുവിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) സഹായത്തോടെ അഭിമുഖങ്ങൾക്ക് തയ്യാറെടുത്ത് വർഷം ഏകദേശം 1.5 കോടി രൂപ ശമ്പളമുള്ള ജോലി നേടിയ അനുഭവം പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. റെഡിറ്റിൽ "കെഎംഎൽ3141" എന്ന പേരിലാണ് യുവാവ് തന്‍റെ അനുഭവം പങ്കുവച്ചത്.

10 വർഷത്തോളം ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന തനിക്ക് മൂന്ന് പ്രമോഷനുകൾ ലഭിച്ചിരുന്നുവെന്നും ഫെബ്രുവരി അവസാനം അപ്രതീക്ഷിതമായി ജോലി നഷ്ടമായെന്നും അദ്ദേഹം പറയുന്നു. തുടർന്ന് മാസങ്ങളോളം നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് എഐയെ ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. ജോലി വിവരണവും അഭിമുഖം നടത്തുന്നവരുടെ വിവരങ്ങളും എഐ ടൂളുകളിൽ നൽകിയ ശേഷം സാധ്യതയുള്ള ചോദ്യങ്ങൾ, അഭിമുഖം നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ, സ്വന്തം കഴിവുകളും അനുഭവങ്ങളും വ്യക്തമാക്കുന്ന മാതൃകയിലുള്ള ഉത്തരങ്ങൾ എന്നിവ തയ്യാറാക്കി. അഭിമുഖങ്ങളിൽ അനാവശ്യമായി നീളമുള്ള വിശദീകരണങ്ങൾ നൽകുന്ന ശീലം കുറയ്ക്കാനും വ്യക്തവും ചുരുക്കവുമായ ഉത്തരങ്ങൾ നൽകാനും എഐ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഒടുവിൽ ഒരു കമ്പനിയിൽ നിന്ന് ജോലി ഓഫർ ലഭിച്ചു. വർഷം 1,55,000 ഡോളർ (1.5 കോടി രൂപ) ശമ്പളത്തിനൊപ്പം 15 ശതമാനം വാർഷിക ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മുൻ ജോലിയേക്കാൾ ഉയർന്ന പ്രതിഫലമായതിനാൽ ഓഫർ സ്വീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനുള്ള തയ്യാറെടുപ്പ്, കഴിവുകൾ മെച്ചപ്പെടുത്തൽ, കരിയർ മുന്നേറ്റം എന്നിവയ്ക്കായി എഐ കൂടുതൽ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നതിന്‍റെ ഉദാഹരണമായും ഈ സംഭവം വിലയിരുത്തപ്പെടുന്നു.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു