ഡേവിഡ് സാലെ നേടുമോ ബുക്കർ

 

file photo

Literature

വിരളമായ ഗദ്യം, വിശകലനം ചെയ്യാനെളുപ്പം : ഡേവിഡ് സാലെ നേടുമോ ബുക്കർ ?

പുരുഷത്വം, അക്രമം എന്നിവയെ കുറിച്ചു പറയുന്ന "ഫ്ലഷ് ആണ് ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ എത്തിയ മറ്റൊരു നോവൽ

Reena Varghese

ഇക്കാലത്ത് ഫിക്ഷനിൽ പോലും അത്യപൂർവായി മാത്രം അംഗീകരിക്കപ്പെടുന്ന വിഷയങ്ങളാണ് നോവലിസ്റ്റ് ഡേവിഡ് സാലെ തന്‍റെ ഫ്ലഷ് എന്ന നോവലിൽ വരച്ചു കാട്ടുന്നത്. 2025ലെ ബുക്കർ സമ്മാന മത്സരാർഥിയായ ഡേവിഡ് സാലെയുടെ നോവൽ ഫ്ലഷ് , പുരുഷനാകുക എന്നാൽ നിയന്ത്രണം ഇല്ലാതിരിക്കുക എന്നാണോ അർഥമാക്കുന്നത് എന്ന് ചോദിക്കുന്നു.

മുൻപ് റോഡിയൻ റാസ്കാൽനിക്കോവ്, ഹംബർട്ട് ഹംബർട്ട് തുടങ്ങിയവരെല്ലാം മനുഷ്യ മനസിന്‍റെ അന്തരാളങ്ങളിൽ നിന്ന് മാനുഷികാവസ്ഥകളുടെ നേർക്കാഴ്ചകൾ പകർത്തിയവരാണ്. ആൽബർട്ട് കാമുവിന്‍റെ മെർസോൾട്ടും മനുഷ്യനായിരിക്കുക എന്നതും മനസിനെ ഉൾക്കൊള്ളുന്നതുമായ ഒരു പ്രത്യേക ആശയം അവതരിപ്പിക്കുന്നതാണ്. അതിൽ തലച്ചോറും ശരീരവും ഉൾപ്പെടുന്നേയില്ല.

ഏകാന്ത ജീവിതം നയിക്കുന്ന ഒരു വൃദ്ധയാൽ ദുരുപയോഗം ചെയ്യപ്പെട്ട പതിനഞ്ചു കാരനായ ഇസ്താൻ ആണ് ഡേവിഡ് സാലെയുടെ ഫ്ലഷിലെ കേന്ദ്ര കഥാപാത്രം. ഇസ്താൻ തന്‍റെ ജീവിതം രൂപപ്പെടുത്തുകയല്ല, ജീവിതം അദ്ദേഹത്തിന് സംഭവിച്ചു പോകുകയാണ്. ഫ്ലഷിൽ ഡേവിഡ് സാലെ പുരുഷത്വത്തെ അതിന്‍റെ ഏറ്റവും അസംസ്കൃത രൂപത്തിൽ വെളിപ്പെടുത്തുന്നതിന് ആന്തരിക ആത്മഗത ശൈലി പൂർണമായും ഒഴിവാക്കിയിരിക്കുന്നു.

തന്നോട് ചീഞ്ഞ കാമം പ്രകടിപ്പിക്കുന്ന ആ വൃദ്ധയോട് തിരിച്ച് അതു പോലൊരു ചീഞ്ഞ സ്നേഹമോ തന്നെത്തന്നെ തടവിലാക്കുന്ന അക്രമ പ്രവൃത്തിയോ തെരഞ്ഞെടുക്കാതെ ഒരു അധ്യാപികയായോ അമ്മയായോ അവളെ കാണുന്നു. പിന്നീടുള്ള വളർച്ചാ ഘട്ടങ്ങളിൽ സൈന്യത്തിൽ ചേരുന്നതോ ലണ്ടനിലെ സുരക്ഷാ ജോലിയോ തന്നെ കോടീശ്വരനാക്കുന്ന ഒരു ബന്ധമോ അവൻ സ്വയം തെരഞ്ഞെടുക്കുന്നില്ല.

മാംസം പുരുഷത്വത്തെയും അക്രമത്തെയും കുറിച്ച് എന്തെങ്കിലും പറയുന്ന കഥകൾ വളരെ അപൂർവമാണ്. ഡേവിഡ് സാലെ തന്‍റെ ഫ്ളഷിലെ ഇസ്താനെ വരച്ചിടുന്നത് ഇസ്താന്‍റെ മനസിന്‍റെ ഒരു ഭാഗം മാത്രമേ നമ്മോടു പറയുന്നുള്ളു എന്ന പ്രതീതി നൽകിക്കൊണ്ടാണ്. ഇസ്താന്‍റെ ചിന്തകളിൽ ഒരിക്കലും ചർമം, ചുളിവുകൾ, മാംസം, നിറം എന്നിവ കടന്നു വരുന്നതായി നോവലിസ്റ്റ് പറയുന്നേയില്ല. വിരളമായ ഗദ്യം, വിശകലനം ചെയ്യാനെളുപ്പം. ഇതാണ് ഡേവിഡ് സാലെയുടെ രചനാസങ്കേതം.

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി