ഇന്ദു മേനോൻ, അഖിൽ പി. ധർമജൻ

 
Literature

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

എറണാകുളം ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്

Aswin AM

കൊച്ചി: യുവ നോവലിസ്റ്റ് അഖിൽ പി. ധർമജനെ സമൂഹമാധ‍്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരേ കോടതി കേസെടുത്തു.

എറണാകുളം ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 15ന് ഇന്ദു മേനോൻ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിച്ചതോടെയാണ് നിയമപരമായി നീങ്ങിയതെന്ന് അഖിൽ പി. ധർമജൻ വ‍്യക്തമാക്കി.

അഖിൽ പി. ധർമജൻ സാഹിത‍്യ അക്കാഡമി അവാർഡ് നേടിയത് അഴിമതി നടത്തിയും ജൂറിയെ സ്വാധീനിച്ചുമാണെന്നായിരുന്നു ഇന്ദു മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്.

മുത്തുചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ‍്യക്തിക്ക് മുഖ‍്യ അവാർഡ് കൊടുക്കുന്നത് ഇനി പ്രതീക്ഷിക്കണമെന്നും ഇന്ദു മേനോൻ പറഞ്ഞിരുന്നു.

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നടപടിയാരംഭിച്ച് കേന്ദ്രം

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍