ഗോകുൽദാസ് മേനോന്‍റെ പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു

 
Literature

ഗോകുൽദാസ് മേനോന്‍റെ പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു

ഡോ.കെ.എൻ. രാഘവൻ, ഡോ. ആനന്ദ് കുമാർ, പാവുമ്പ മനോജ് എന്നിവർ പുസ്തക പരിചയം നിർവഹിച്ചു.

MV Desk

കൊച്ചി: അമൃത ആശുപത്രിയിലെ അനെസ്തേറ്റിസ്‌റ്റ് ഡോ. ഗോകുൽദാസ് മേനോൻ രചിച്ച ചെറുകഥാ സമാഹാരമായ 'വിധിയുടെ വിനോദം", കവിതാ സമാഹാരമായ 'ആത്മാവിൻ രാഗം" എന്നിവ പ്രകാശനം ചെയ്‌തു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സ്വാമി പൂർണാമൃതാനന്ദപുരി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഡോ. പ്രതാപൻ നായർ പി. അധ്യക്ഷത വഹിച്ചു.

ഡോ.കെ.എൻ. രാഘവൻ, ഡോ. ആനന്ദ് കുമാർ, പാവുമ്പ മനോജ് എന്നിവർ പുസ്തക പരിചയം നിർവഹിച്ചു.

ഡോ. ഉഷ മേനോൻ, അഡ്വ. ശിവകുമാർ മേനോൻ, അശ്വതി നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. ഡോ. നാരായണൻ സ്വാഗതവും ഡോ. ഗോകുൽദാസ്‌ നന്ദിയും പറഞ്ഞു.

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി

അശ്ലീല സംഭാഷണങ്ങൾ തിയെറ്ററിൽ പ്രദർശിപ്പിച്ചു; 'മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു

നടന്‍ ഭാഗ്യരാജ് അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി; പിന്നില്‍ പൊലീസുകാരനെന്ന് സംശയം