കെ.സി. വേണുഗോപാലിന്‍റെ പുസ്തകം പുറത്തിറങ്ങി.

 
Literature

ലോക പുസ്തകദിനത്തിൽ കെ.സി. വേണുഗോപാലിന്‍റെ സമാഹാരം പുറത്തിറങ്ങി

ലോക പുസ്തകദിനത്തിൽ പുറത്തിറങ്ങിയ ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ കെ.സി. വേണുഗോപാലിന്‍റെ ദീർഘകാല പാർലമെന്‍ററി ജീവിതത്തെ സമഗ്രമായി രേഖപ്പെടുത്തുന്നു

Thiruvananthapuram Bureau

ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്‍റെ പുതിയ ഗ്രന്ഥം സമർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. 'നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അദ്ദേഹത്തിന്‍റെ ദീർഘകാലത്തെ പാർലമെന്‍ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അദ്ദേഹം നടത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ, നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾ തുടങ്ങി സമകാലിക ഇന്ത്യ നേരിടുന്ന വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്‍റെ നിലപാടുകൾ പുസ്തകത്തിൽ വായിക്കാം.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു