ഹരിത സാവിത്രി, കെ.ആർ. മീര

 
Literature

"രാഹുൽ മാങ്കൂട്ടത്തിലിനോട് ഉപമിച്ചത് അപമാനം"; പുസ്തക വിവാദത്തിൽ ഹരിത സാവിത്രി

ഇത്തരത്തിലുള്ള നിരൂപകരാണ് സാഹിത്യത്തിന്‍റെ ശാപമെന്ന് ഹരിത സാവിത്രി പ്രതികരിച്ചു.

MV Desk

താനെഴുതിയ സിൻ എന്ന പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലിനോട് ഉപമിച്ചത് അപമാനകരമെന്ന് സാഹിത്യകാരി ഹരിത സാവിത്രി. കെ.ആർ. മീരയുടെ കലാച്ചിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.മീരയുടെ കലാച്ചിക്ക് ഹരിത സാവിത്രിയുടെ സിന്നുമായി സാദൃശ്യമുണ്ടെന്ന ആരോപണമുയർന്നതിനെത്തുടർന്ന് സാഹിത്യലോകത്ത് വിവാദം പടരുകയാണ്.

മീരയെ ഒരിക്കലും ഹരിത സാവിത്രിയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും കലാച്ചി മഹാത്മാ ഗാന്ധിയാണെങ്കിൽ സിൻ രാഹുൽ മാങ്കൂട്ടത്തിൽ ആണെന്നുമാണ് എഴുത്തുകാരനും നിരൂപകനുമായ പി.കെ.രാജശേഖരൻ വിമർശിച്ചത്.

ഇത്തരത്തിലുള്ള നിരൂപകരാണ് സാഹിത്യത്തിന്‍റെ ശാപമെന്ന് ഹരിത സാവിത്രി പ്രതികരിച്ചു. സ്ത്രീകളോട് അതിക്രമങ്ങൾ ചെയ്യുന്ന നിർബന്ധിതമായി ഭ്രൂണഹത്യ ചെയ്യുന്ന ഒരാളുമായി തന്‍റെ പുസ്തകത്തെ ഉപമിച്ചത് തനിക്കൊട്ടും ഇഷ്ടപ്പെട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു