മാധ്യമപ്രവർത്തകൻ ജീജോ തച്ചന്‍റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

 
Literature

മാധ്യമപ്രവർത്തകൻ ജീജോ തച്ചന്‍റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

യു എ ഇയിലെ പ്രമുഖ എഴുത്തുകാരി ഡോക്ടർ മർയം ഷിനാസി മാധ്യമപ്രവർത്തകൻ എം സി എ നാസറിന് നൽകിയാണ് പ്രകാശനം ചെയ്തത്.

UAE Correspondent

ഷാർജ: മുതിർന്ന മാധ്യമപ്രവർത്തകൻ ജീജോ തച്ചന്‍റെ മൂന്നാമത്തെ കവിതാസമാഹാരം 'ചെന്തീയപ്പൻ' ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ പ്രകാശനം ചെയ്തു. യു എ ഇയിലെ പ്രമുഖ എഴുത്തുകാരി ഡോക്ടർ മർയം ഷിനാസി മാധ്യമപ്രവർത്തകൻ എം സി എ നാസറിന് നൽകിയാണ് പ്രകാശനം ചെയ്തത്.

യു എ ഇ യിലെ ഖലീജ് ടൈംസ്, ഗൾഫ് ടുഡേ എന്നീ പത്രങ്ങളിലും ബ്രൂണെയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ജോലി ചെയ്ത ജീജോയുടെ കവിതകൾ ലിപി പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.

റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ ഇ.കെ. ദിനേശൻ പുസ്തകം പരിചയപ്പെടുത്തി. ഡോക്ടർ പി കെ പോക്കർ, പി. ശിവപ്രസാദ്, ഷാജി ഹനീഫ്, വെള്ളിയോടൻ, സജ്‌ന അബ്ദുല്ല, ഇസ്മയിൽ മേലടി, ജീജോ തച്ചൻ എന്നിവർ പ്രസംഗിച്ചു.

ആരെടുക്കും സ്വർണക്കപ്പ്‍? വിട്ടു കൊടുക്കാതെ കണ്ണൂരും തൃശൂരും

വർഷങ്ങൾ നീണ്ട ട്രോമ; മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു

കൊച്ചിയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി, മൂന്ന് ദിവസമായിട്ടും വണ്ടി കണ്ടെത്താനായില്ല

ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം കുറഞ്ഞു; കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം

കാക്കകൾ കൂട്ടത്തോടെ ചത്തു; ഇരിട്ടിയിൽ പക്ഷിപ്പനി