കെ. സച്ചിദാനന്ദന്‍

 

file photo

Literature

സാഹിത്യ അക്കാഡമി: സച്ചിദാനന്ദന്‍റെ കാലാവധി നീട്ടി

കവി കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാഡമി ഭരണ സമിതിയുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ മേയ് 31 വരെ നീട്ടി

തിരുവനന്തപുരം: കവി കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാഡമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. മാർച്ച് 31ന് അവസാനിക്കേണ്ട ഭരണസമിതിക്ക് മേയ് 31വരെ കാലാവധി നീട്ടിയത്. സംസ്ഥാനത്ത് ഭരണമാറ്റം ആവശ്യമാണെന്ന സച്ചിദാനന്ദന്‍റെ പ്രസ്താവന സിപിഎമ്മിലും സർക്കാരിലും വലിയ പ്രകമ്പനമുണ്ടാക്കിയിരുന്നു.

ഇതിനു തൊട്ടുപിന്നാലെ ഭരണസമിതി പുനഃസംഘടിപ്പിക്കുന്നത് വിമർശനത്തിനു വഴിവച്ചേക്കുമെന്ന ആശങ്കയാണ് ഇവരെ തുടരാൻ അനുവദിച്ചതിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

2022ലാണ് നിലവിലെ ഭരണ സമിതി ചുമതലയേറ്റത്. കേരളത്തിനു നല്ലത് ഇരുമുന്നണികളും മാറിമാറി ഭരണിക്കുന്നതാണെന്നും ഒരു കക്ഷിയുടെ ദീർഘകാല ഭരണം കൊണ്ടുണ്ടാകുന്ന അപചയത്തിന് പശ്ചിമ ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമാണെന്നുമായിരുന്നു സച്ചിദാനന്ദന്‍റെ പ്രസ്താവന.

ഇതിനെ വിമര്‍ശിച്ച് ഇടത് നേതാക്കള്‍ രംഗത്തെത്തിയപ്പോൾ കവിയെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചു. വിഷയത്തില്‍ പ്രതികരിച്ച മുന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ സച്ചിദാനന്ദനെ മാറ്റാത്ത വിഷയം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അശോകന്‍ ചരുവില്‍ (വൈസ് പ്രസിഡന്‍റ്), സി.പി. അബൂബക്കര്‍(സെക്രട്ടറി), തൃശൂര്‍ ജില്ലാ കലക്റ്റര്‍(ട്രഷറര്‍), കള്‍ച്ചറല്‍ ഡയറക്റ്റര്‍, സാംസ്‌കാരിക സെക്രട്ടറി വിജയലക്ഷ്മി, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. സുനില്‍ പി. ഇളയിടം, വി.എസ്. ബിന്ദു, എം.കെ. മനോഹരന്‍ എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍.

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനിയുടെ താത്പര‍്യങ്ങൾക്ക് വഴങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പിണറായി വിജയൻ

പിഎഫിൽ വൻ മാറ്റം: തൊഴിലാളി വിഹിതം മിനിമം 1,800 രൂപയാക്കി; പണം പിൻവലിക്കാൻ ഇനി കൂടുതൽ എളുപ്പം!

"ഓരോ രക്തസാക്ഷി ദിനവും പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ലെന്ന ഓർമപ്പെടുത്തലാണ്"; അഭിമന്യുവിനെ അനുസ്മരിച്ച് വി.കെ. സനോജ്

തായ്‌ലാന്‍ഡില്‍ 11കാരന്‍ ഓടിച്ച ട്രക്ക് ഇടിച്ച് 8 സന്ന്യാസിമാര്‍ മരിച്ചു

സവാള അലർജിയുടെ പേരിൽ ജീവനക്കാരിയെ പിരിച്ചു വിട്ടു; കമ്പനിക്കെതിരേ പരാതി