കുഴൂർ വിത്സന്‍റെ 'മരയാളം' പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

 
Literature

കുഴൂർ വിത്സന്‍റെ 'മരയാളം' പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

കവി സുകുമാരൻ ചാലിഗദ്ധയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.

UAE Correspondent

ദുബായ്: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുഴൂർ വിത്സന്‍റെ മരക്കവിതകളുടെ സമാഹാരം, 'മരയാളം', 2025-ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ 13നു രാത്രി 9.30 നു ഷാർജ റൈറ്റേഴ്സ് ഹാളിലാണു പ്രകാശനച്ചടങ്ങ് . ഒലീവ് ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ. വിത്സൺ പല കാലങ്ങളിലായി എഴുതിയ മരക്കവിതകളാണ് 'മരയാളം' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സുജീഷ് സുരേന്ദ്രൻ്റേതാണു മരയാളത്തിന്‍റെ കവർ . കവി സുകുമാരൻ ചാലിഗദ്ധയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. അമ്പി സുധാകരൻ, ടി.സി. നാരായണൻ എന്നിവരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട് . വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 91 97781 41567.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video