.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പിണറായി വിജയൻ

 
Election

കേരളം കടക്കെണിയിലാണെന്നത് രാഷ്ട്രീയ പ്രചരണം; പ്രതിപക്ഷത്തിനെതിരേ പിണറായി വിജയൻ

കയർ, കശുവണ്ടി, കൈത്തറി എന്നി മേഖലയ്ക്ക് പുതുജീവൻ നൽകി

Jisha P.O.

തിരുവനന്തപുരം: പ്രളയവും മഹാമാരിയും കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക വിവേചനവും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും കേരളത്തിന്‍റെ വികസനവും ക്ഷേമവും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ അധികാരമേൽക്കുമ്പോഴുള്ള ശോചനീയമായ അവസ്ഥയെ മറികടന്ന് നാടിനെ മുന്നോട്ട് നയിക്കാൻ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 68000 കോടി രൂപയായിരുന്ന ശരാശരി പൊതുചെലവ്. ഇന്ന് അത് 1,25.000 കോടി രൂപയായി ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമിക്കുന്നത്. 2020-2023 കാലയളവിൽ 42,629 കോടിയായിരുന്ന കേന്ദ്ര വിഹിതം 2024-25ൽ 31,630 കോടിയായി കുറഞ്ഞു. ഗ്രാന്‍റ്, ജിഎസ്ടി ഇനത്തിൽ പ്രതിവർഷം 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കേരളം കടക്കെണിയിലാണെന്നത് രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത വ്യവസായ മേഖലകളായ കയർ, കശുവണ്ടി, കൈത്തറി എന്നിവയ്ക്ക് കഴിഞ്ഞ 10 വർഷത്തിനിടെ പുതുജീവൻ നൽകാൻ സർക്കാരിന് കഴിഞ്ഞു. അടഞ്ഞുകിടന്ന ഫാക്‌ടറികൾ തുറക്കുകയും കടബാധ്യതയുള്ള സംരംഭങ്ങൾക്ക് വൺ‌ ടൈം സെറ്റിൽമെന്‍റ് പദ്ധതി കൊണ്ടുവരുകയും ചെയ്തു. കൈത്തറി മേഖലയ്ക്ക് സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കി. കയർമേഖലയ്ക്കായി 1,243 കോടിയാണ് ചെലവഴിച്ചത്. വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുമ്പോൾ സ്ഥലം ഏറ്റെടുത്ത് വീട് നിർമിക്കുമെന്ന് പറഞ്ഞ യുഡിഎഫ് ഓഫർ ചെയ്ത പണം നൽകിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയിലെ സംവാദങ്ങളിൽ നിന്ന് യുഡിഎഫ് ഒളിച്ചോടുകയാണന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ നുണ പ്രചാരണത്തിനെതിരേ സംവാദത്തിന് തയ്യാറാണെന്നും പി ണറായി വിജയൻ പറഞ്ഞു.

"പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും"; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശൻ‌

മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരുമാ‍യി വാക്കേറ്റം ; വാർത്താസമ്മേളത്തിൽ ദേശാഭിമാനിക്കും കൈരളിയ്ക്കും മാത്രം ഉത്തരം നൽകുന്നു

ഭാര്യയില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കൊന്ന് കഷ്ണങ്ങളാക്കി റെഫ്രിജറേറ്ററിൽ സൂക്ഷിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാമറൂൺ ഗ്രീൻ എന്തുകൊണ്ട് പന്തെറിഞ്ഞില്ലെന്ന് മാധ‍്യമപ്രവർത്തകന്‍റെ ചോദ‍്യം; അത് ഓസ്ട്രേലിയയോട് ചോദിക്കൂവെന്ന് രഹാനെ

ശുദ്ധീകരണ പ്ലാന്‍റിന് നേരേയുണ്ടായ ആക്രമണത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി; സ്ഥിരീകരിച്ച് കുവൈത്ത്