കെ.സി. വേണുഗോപാൽ
carricature image- google gemini
ഇടതു സൈബർ ഹാൻഡിലുകളെ പ്രതിരോധത്തിലാക്കി ആരോപണ പ്രത്യാരോപണങ്ങൾ തീർത്ത് കെ.സി. വേണുഗോപാൽ കളം നിറഞ്ഞതിന് സാക്ഷ്യം വഹിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുപോയത്. സംഘാടനം, നയതന്ത്രം, ജനകീയത എന്നിവ കെസിയെ അപ്രതിരോധ്യനാക്കി. കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഉയർന്നപ്പോൾ സർക്കാർ വിരുദ്ധ വികാരം താഴെ തട്ടിൽ എത്തിക്കുന്നതിൽ കെസി വിജയിച്ചു.
വേദികളിൽ ഉയർന്ന ശബ്ദങ്ങളെക്കാൾ നിർണായകമായിരുന്നു കെസി നടത്തിയ നിശ്ശബ്ദ നീക്കങ്ങൾ എന്നതും ശ്രദ്ധേയം. വേദിയിൽ അദ്ദേഹം അധികം സംസാരിച്ചില്ല. എന്നാൽ, വേദിക്ക് പിന്നിൽ നടന്ന ഓരോ തീരുമാനത്തിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം വ്യക്തമായിരുന്നു. ഇത് ഒരു നേതാവിന്‍റെ സാന്നിധ്യം മാത്രമല്ല ഒരു നയതന്ത്രജ്ഞന്‍റെ പക്വത കൂടിയാണ് വെളിപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പിന്‍റെ പ്രഥമവും ഏറെ സങ്കീർണവുമായ സ്ഥാനാർഥി നിർണയത്തെ പരാതിക്ക് ഇടയില്ലാതെ പരിഹരിക്കാൻ കെസിക്ക് സാധിച്ചു. പതിവ് പ്രതിഷേധങ്ങളും വിമത ഭീഷണികളും സംഘർഷവുമായി മാറാതെ തൻമയത്വത്തോടെ പരിഹരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിമതരെ എതിർപക്ഷത്തു നിർത്താതെ അവരെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാണെന്ന് ബോധ്യപ്പെടുത്തുവാനും കെസിക്ക് സാധിച്ചു. ഇത്തരം സന്ദർഭങ്ങളിലെ കെ.സി. വേണുഗോപാലിന്‍റെ സാന്നിധ്യം ഏറെ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി.
പുതിയ മുഖങ്ങൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകിയ യു ഡി എഫ് സ്ഥാനാർഥി പട്ടിക പ്രവർത്തകർക്ക് പുതുമയും ഊർജവും നൽകി. ഇതുതന്നെയായിരുന്നു കെ സി ഒരുക്കിയ പ്രതിപക്ഷത്തിനുള്ള ആദ്യ “ട്രാപ്പ്”. പ്രതിപക്ഷത്തിന് പ്രതികരിക്കാൻ സമയം നൽകാതെ യു ഡി എഫ് മുന്നോട്ട് നീങ്ങി.
പ്രചാരണത്തിന്‍റെ ശൈലിയിൽ കെസി വരുത്തിയ മാറ്റം നിർണായകമായി. നെഗറ്റീവ് നരേഷൻ കുറച്ച്, ജനങ്ങളുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തിയ പ്രചാരണത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ആശാ സമരവും ആരോഗ്യരംഗത്തെ കിടുകാര്യസ്ഥതയും കെസി വിഷയമാക്കി. വിലക്കയറ്റം, തൊഴിൽ പ്രതിസന്ധി, അഴിമതി ഇവ മാത്രമായിരുന്നില്ല പ്രസംഗവിഷയങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അതിനെ ബന്ധിപ്പിക്കാൻ കെസി ക്ക് സാധിച്ചു. ഇതിലൂടെ ഒരു നരേറ്റീവ് ട്രാപ്പ് സൃഷ്ടിക്കപ്പെട്ടു. സിപിഎം ഈ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞ്മാറാൻ ശ്രമിച്ചെങ്കിലും അവർക്ക് മറുപടി നൽകാൻ സാധിച്ചില്ല.
കേരളത്തിന്‍റെ പരമ്പരാഗത വലത്–ഇടത് പോരാട്ടത്തെ കെസി പുതിയ രീതിയിൽ സമീപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കെസി ശക്തമായി ചോദ്യം ചെയ്തു. എന്തുകൊണ്ട് മോദി അടക്കം ശബരിമല വിഷയത്തിൽ നിശബ്ദതനാകുന്നു എന്ന ആരോപണം പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തിന് പുറത്ത് ബിജെപി നേതാക്കളുമായി ഇടത് നേതാക്കൾ രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന കേസി വേണുഗോപാലിന്‍റെ ആരോപണം ഇടതുപക്ഷത്തിന് വലിയ ആഘാതം സൃഷ്ടിച്ചു.
കൃത്യവും ശബ്ദവുമായ ഡാറ്റകൾ നിരത്തിയുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പിലെ ഇടതു സൈബർ ഇടങ്ങൾക്ക് തലവേദന തന്നെയായിരുന്നു. ഓരോ മണ്ഡലത്തിനും വ്യത്യസ്തമായ സമീപനമാണ് കെസി വേണുഗോപാൽ സ്വീകരിച്ചത്. ഇത് സൂക്ഷ്മ പഠനത്തിലൂടെയുള്ള സാമൂഹിക സമവാക്യങ്ങളുടെ കൃത്യമായ വിലയിരുത്തലായി മാറി. എഫ് സി ആർ എ ഭേദഗതി സംബന്ധിച്ച് കെ.സി. വേണുഗോപാലിന്‍റെ ആരോപണം ജനസമൂഹത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.
മഹാരാജാസ് കോളേജിലെ രക്തസാക്ഷി അഭിമന്യുവിന്‍റെ കൊലയാളികളായ എസ്ഡിപിഐയുമായി സിപിഎം നടത്തുന്ന കൂട്ടുകെട്ടിനെ കെസി തുറന്നുകാട്ടി. ലേബർ കോഡിനേയും സിപിഎം ശ്രീലേയും സിപിഎമ്മിന്‍റെ ഇരട്ടത്താപ്പും കെസി ചർച്ചയാക്കി. ഏകദിശാ പ്രചാരണത്തിന് പകരം എല്ലാ വശത്തു നിന്നുമുള്ള ആക്രമണത്തിനായിരുന്നു കെ സി രൂപം നൽകിയത്. ഇതോടെ യുഡിഎഫ് ഏറെ മുന്നോട്ട് നീങ്ങി.
കെസിയുടെ നേതൃത്വത്തിൽ സംഘടനാ സംവിധാനം കൂടുതൽ ശക്തിയാർജിച്ചു. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും സ്ഥാനാർഥികൾ ആയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും കെസിക്ക് നിർവഹിക്കേണ്ടി വന്നു. ദേശീയ നേതാക്കളെ സംസ്ഥാനത്തേക്ക് എത്തിക്കൽ, എഐസിസി നിരീക്ഷകരുടെ ശൃംഖല, “വാർ റൂം” എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ കെസി മാതൃകയായി. ഡിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രവർത്തന പദ്ധതി ജില്ലയിൽ നിന്ന് ബൂത്തുതലം വരെ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തന ഏകോപനം, പ്രചാരണത്തിന് ശക്തമായ അടിത്തറ നൽകി.
രാഷ്ട്രീയ തന്ത്രങ്ങൾക്ക് പുറമെ, കെ സിയുടെ ഏറ്റവും വലിയ ശക്തി—ജനങ്ങളുമായുള്ള ബന്ധങ്ങാളെന്ന് പറയാതെവയ്യ. ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ച്, ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് മനസ്സിലാക്കി അത് പ്രചാരണത്തിന്‍റെ ഭാഷയാക്കി മാറ്റുകയായിരുന്നു. ഇവിടെ നേതാവ് ഒരു പ്രഭാഷകനല്ല മറിച്ച് ശ്രോതാവാണ് എന്നതാണ് കെസിയെ ജനങ്ങൾ നെഞ്ചിലേറ്റിയത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പരിചയപ്പെടുത്താൻ പാലക്കാട് സ്ഥാനാർഥിക്കൊപ്പം നടത്തിയ കെ എസ് ആർ ടി സി ബസിലെ യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഓരോ നീക്കവും കൃത്യമായി കണക്കുകൂട്ടുന്ന ഗ്രാൻഡ്മാസ്റ്ററുടെ ശാന്തതയോടെയാണ് കെസി കളം നിറഞ്ഞത്. ആരോപണ പ്രത്യാ ആരോപണങ്ങളിലെ പരമ്പരാഗത രീതികളെ കെസി പൊളിച്ചെഴുതി. കണ്ണൂരിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം മുതൽ പിണറായി കുടുംബത്തിന് നേരെയുള്ള ഇ ഡി അന്വേഷണ അട്ടിമറി വരെ ഇടത് സൈബർ കടന്നലുകൾക്ക് പ്രതിരോധിക്കാനാവാത്ത ആക്രമണമാണ് കെസി ചുരുങ്ങിയ സമയത്തിനുള്ളിൽ തൊടുത്തുവിട്ടത് .