.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കെ. സുധാകരനും കുടുംബവും കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരോടൊപ്പം.

 

https://www.facebook.com/kcvenugopalmp

Election

''വാർത്തകൾ പൊള്ളിച്ച നെഞ്ചിലെ ചൂട്...'', സുധാകരനെക്കുറിച്ച് വേണുഗോപാൽ

മരണം വരെ കെ. സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും

Thiruvananthapuram Bureau

മുൻ കെപിസിസി പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിനു പിന്നാലെ വൈകാരികമായ കുറിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

കെ. സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയായിരുന്നു ആ കൂടിക്കാഴ്ചയെന്നും, എക്കാലവും സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണന്നും പാർട്ടിയോടുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും കെ.സി. വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. എല്ലാ കാലവും പാർട്ടി അദ്ദേഹത്തിന്‍റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്. മരണം വരെ കെ. സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്‍റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ. സുധാകരന്‍റേതെന്നും കൂടിക്കാഴ്ച വ്യക്തമാക്കുന്നതായി കെസി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കെ സുധാകരൻ ഇന്ന് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽഗാന്ധിയെയും നേരിൽ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അനാവശ്യ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച.

എന്നും അടിയുറച്ച കോൺഗ്രസുകാരനാണ് കെ സുധാകരൻ. അദ്ദേഹത്തിന്‍റെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണ്. പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഉയർത്തിയവർക്ക് ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നത്തെ സന്ദർശനം.

ഈ ദിവസങ്ങളിൽ സുധാകരനോട് സംസാരിച്ചപ്പോൾ ഞാൻ തൊട്ടറിഞ്ഞതാണ് വാർത്തകൾ പൊള്ളിച്ച ആ നെഞ്ചിലെ ചൂട്.

മുൻപെന്നെത്തേയുമെന്ന പോലെ പാർട്ടി അദ്ദേഹത്തിന്‍റെ സേവനങ്ങളെ മുതൽകൂട്ടായാണ് കാണുന്നത്.

നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിനും കരുതലിനും

ഖാർഗേജിയെയും രാഹുൽജിയെയും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

മരണം വരെ കെ സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്‍റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ സുധാകരൻ.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

''നിതീഷിന് ആദ‍്യ ഓവർ നൽകിയതിന്‍റെ ലോജിക് മനസിലാവുന്നില്ല, എത്ര നാൾ ഈ ബൗളിങ് നിരയുമായി മുന്നോട്ട് പോകും'': കൃഷ്ണമാചാരി ശ്രീകാന്ത്

ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതി നൽകി; തൃശൂർ കോർപ്പറേഷൻ കൗൺസിലറെ കോൺഗ്രസിൽ തിരിച്ചെടുക്കും

പണം പിരിച്ച് മുങ്ങുകയാണ് ഹോബി; വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽകെട്ടി ഡിവൈഎഫ്ഐയുടെ പ്രതിഷേധം

സിപിഎം - എസ്‌ഡിപിഐ ഡീൽ കോൺഗ്രസിന്‍റെ നുണ, എൽഡിഎഫിന്‍റേത് വർഗീയ വിരുദ്ധ നിലപാട്; മുഖ്യമന്ത്രി