ഇടതുസഖ്യം തൂത്തുവാരി
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുഴുവൻ സീറ്റുകളും തിരിച്ച് പിടിച്ച് ഇടതുസഖ്യം. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനി കെ.ഗോപിക വൈസ് പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കി.
ഐഎസ്എ, എസ്എഫ്ഐ, ഡിഎസ്എഫ് സഖ്യത്തിലായിരുന്നു ഇത്തവണ മത്സരം. ഐസയുടെ അതിഥി മിശ്രയാണ് പ്രസിഡന്‍റ്. ഡിഎസ്എഫിന്‍റെ സുനിൽ യാദവിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ജോയിന്‍റ് സെക്രട്ടറി സ്ഥാനം ഐസയുടെ ഡാനിഷ് അലി നേടി. കഴിഞ്ഞതവണത്തെ എബിവിപി സീറ്റാണ് ഇക്കൊല്ലം ഇടതുപക്ഷം പിടിച്ചെടുത്തത്.