pm narendra modi

 

file image

Election

"എനിക്ക് വോട്ടു തരൂ, നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യം നൽകാം"; പശ്ചിമ ബംഗാളിൽ വോട്ടഭ്യർഥിച്ച് പ്രധാനമന്ത്രി

ബുധനാഴ്ച പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട പോളിങ് നടക്കും

Namitha Mohanan

കോൽക്കത്ത: എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വതന്ത്ര്യം തരാം എന്ന സുഭാഷ് ചന്ദ്രബോസിന്‍റെ ആഹ്വാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളിൽ സംസാരിക്കവെ "നിങ്ങളെനിക്ക് വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് തൃണമൂൽ കോൺഗ്രസിൽ നിന്ന് സ്വതന്ത്ര്യം തരാം" എന്നാണ് മോദി പറഞ്ഞത്.

ബുധനാഴ്ച പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട പോളിങ് നടക്കാനിരിക്കെ മതുവ മേഖലയിൽ അവസാന ഘട്ട പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താക്കൂറിനഗറിലെ മതുവ ക്ഷേത്രവും മോദി സന്ദർശിച്ചു. 

തൃണമൂൽ കോൺഗ്രസിന്‍റെ മഹാ ജംഗിൾ രാജിൽ നിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ ഭയപ്പെടുത്തലിൽനിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയിൽ നിന്ന് മോചനം, പെൺമക്കൾക്ക് നേരെ ചെയ്യുന്ന പീഡനങ്ങളിൽ നിന്ന് മോചനം, തൊഴിലില്ലായ്മയിൽ നിന്ന് മോചനം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചനം, കലാപകാരികളിൽ നിന്ന് മോചനം' അങ്ങനെ എല്ലാത്തിൽ നിന്നും നിങ്ങളെ ഞങ്ങൾ മോചിപ്പിക്കും എന്നാണ് മോദി പറഞഞത്.

വൈറൽ താരത്തിന്‍റെ വിവാഹം; പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും

ലഹരിക്കടത്ത് കേസിൽ പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു

ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സൂപ്പർ ഓവർ ത്രില്ലർ; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു