റേഡിയോ കേരളം ഗ്യാലപ് പോൾ ഫലം പ്രഖ്യാപിച്ചു.

 

Radio Keralam

Election

പ്രവാസി ഗ്യാലപ് പോൾ ഫലവും യുഡിഎഫിന് അനുകൂലം

പ്രവാസി ഗ്യാലപ് പോൾ: 140ൽ 95 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലേക്ക് എന്ന പ്രവചനം

UAE Correspondent

ദുബായ്: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രവാസികൾക്കിടയിൽ നടത്തിയ ഗ്യാലപ് പോളിൽ യുഡിഎഫിന് ഉജ്വല വിജയം ലഭിക്കുമെന്നു പ്രവചനം. റേഡിയോ കേരളം 1476 എഎം സംഘടിപ്പിച്ച ഗ്യാലപ് പോളിൽ യുഡിഎഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് കണക്കാക്കുന്നത്.

ആകെയുള്ള 140 സീറ്റുകളിൽ 95 സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് സർവേ ഫലം പറയുന്നു. ഇപ്പോഴത്തെ ഭരണകക്ഷിയായ എൽഡിഎഫ് 43 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലും ഒതുങ്ങുമെന്നും ഗ്യാലപ് പോൾ.

2026 മാർച്ച് 23 മുതൽ ഏപ്രിൽ 8 വരെ 16 ദിവസങ്ങളിലായി നടത്തിയ വോട്ടിങ്ങിൽ 39,620 പ്രവാസികളാണ് പങ്കെടുത്തത്. മുൻകാലങ്ങളിൽ നടന്നിട്ടുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും 90 ശതമാനത്തിലധികം കൃത്യത പുലർത്തിയ ചരിത്രമാണ് പ്രവാസി ഗ്യാലപ് പോളിനുള്ളതെന്ന് സംഘാടകർ.

കക്ഷിനില പ്രവചനം

  • യുഡിഎഫ് - 95

കോൺഗ്രസ് – 59, മുസ്ലിം ലീഗ് – 24, യുഡിഎഫ് സ്വതന്ത്രർ – 4, കേരള കോൺഗ്രസ് – 3, സി.എം.പി – 1, ആർ.എസ്.പി – 1, തൃണമൂൽ കോൺഗ്രസ് – 1, കേരള കോൺഗ്രസ് (ജേക്കബ്) – 1.

  • എൽഡിഎഫ് - 43

സിപിഎം – 23, സി.പി.ഐ – 12, കേരള കോൺഗ്രസ് (എം) – 7, ഐഎസ്‌ജെഡി – 1, എൻസിപി (ശരദ് പവാർ) – 1, ആർഎസ്‌പി (എൽ) – 1, എൽഡിഎഫ് സ്വതന്ത്രൻ – 1.

  • എൻഡിഎ - 2

ബിജെപി – 2.

വടക്കൻ കേരളത്തിൽ യുഡിഎഫ് ഏകപക്ഷീയമായ മുന്നേറ്റം നടത്തുമെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ ഭൂരിപക്ഷ അഭിപ്രായം. കാസർഗോഡ് (5), വയനാട് (3), പത്തനംതിട്ട (5) ജില്ലകളിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവേ ഫലം പറയുന്നു. മലപ്പുറത്ത് 16-ൽ 15 സീറ്റും കോഴിക്കോട് 13-ൽ 12 സീറ്റും യുഡിഎഫ് നേടുമെന്നും പ്രവചനം.

എന്നാൽ, തൃശൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തുമെന്നാണ് കണക്കാക്കുന്നത്.

  • തൃശൂർ: എൽഡിഎഫ് – 9, യുഡിഎഫ് – 4.

  • കോട്ടയം: എൽഡിഎഫ് – 6, യുഡിഎഫ് – 3.

  • തിരുവനന്തപുരം: എൽഡിഎഫ് – 7, യുഡിഎഫ് – 6.

സർവേ പ്രകാരം, പാലക്കാട് ജില്ലയിലാണ് എൻഡിഎ നേട്ടമുണ്ടാക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

''ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ''

യുഡിഎഫിനു നേരിയ മുൻതൂക്കം, തൂക്കുസഭയ്ക്കും സാധ്യത: ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലീഗിന്‍റെ പിന്തുണ

മരിച്ചതിനു തെളിവായി അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി