ബികെസി സ്വാഭിമാൻ റാലിയിൽ രാഹുലും ഖാർഗെയും പങ്കെടുക്കും 
Election

ബികെസി സ്വാഭിമാൻ റാലിയിൽ രാഹുലും ഖാർഗെയും പങ്കെടുക്കും

സംസ്ഥാനത്തെ ജനങ്ങൾക്കായി അഞ്ച് ഉറപ്പുകളും കോൺഗ്രസ് പ്രഖ്യാപിച്ചേക്കും

മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻസിപി എസ്പി നേതാവ് ശരദ് പവാർ, ശിവസേന യുബിടി അധ്യക്ഷൻ ഉദ്ധവ് എന്നിവരുടെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി (എംവിഎ) ബാന്ദ്ര കുർള കോംപ്ലക്‌സിൽ പ്രചാരണത്തിന് തുടക്കമിടും. സംസ്ഥാനത്തെ ജനങ്ങൾക്കായി അഞ്ച് ഉറപ്പുകളും കോൺഗ്രസ് പ്രഖ്യാപിച്ചേക്കും.

ബികെസിയിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് സ്വാഭിമാൻ റാലി എന്ന് നാമകരണം ചെയ്തിരിക്കുന്ന റാലി സംഘടിപ്പിച്ചിരിക്കുന്നത്.

എംപിസിസി അധ്യക്ഷൻ നാനാ പട്ടോലെ, മുതിർന്ന നേതാവ് ബാലാസാഹേബ് തോറാട്ട്, എൻസിപി എസ്പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് എന്നിവരും പങ്കെടുക്കും.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ