തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

 

KB Jayachandran

Election

''പോ മോനേ വിജയാ'', പിണറായിയുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു: രേവന്ത് റെഡ്ഡി | Video

കോൺഗ്രസ് - യുഡിഎഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​വേ​​​ശം കൊ​​​ള്ളി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യു​​​ടെ പ്ര​​​സം​​​ഗം.

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥിനായി റോഡ് ഷോ നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മണ്ഡലത്തിലെ പുത്തൻ പള്ളി എസ്എം ലോക്ക് ജംക്‌ഷൻ മുതൽ മുട്ടത്തറ വരെയായിരുന്നു റോഡ് ഷോ.

പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസംഗം. "എനിക്ക് ഒരേ ഒരു കാര്യമേ ഇപ്പോള്‍ പറയാനുള്ളൂ, നീ പോ മോനേ... ദിനേശാ... നോ, നീ പോ മോനേ.. വിജയാ' എന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്.

കേരളത്തില്‍ പിണറായി വിജയന്‍റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്‍റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദിയും പിണറായി വിജയനും സഹോദരന്മാരാണ്. പിണറായി വിജയനിലൂടെ കേരളത്തെ തട്ടിയെടുക്കാൻ നരേന്ദ്ര മോദി ശ്രമിക്കുകയാണെന്നും രേവന്ത് ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടരി ദീപാദാസ് മുൻഷിയും റോഡ് ഷോയിൽ പങ്കെടുത്തു.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം