ആർ. ശ്രീലേഖ

 
Election

"ലൗ ജിഹാജിനോട് കണ്ണടയ്ക്കുന്ന സർക്കാർ, ഡിജിപി പോലും കൂടെ നിന്നില്ല"; മോദിയെപ്പോലൊരു മുഖ്യമന്ത്രി വേണമെന്ന് ശ്രീലേഖ

കേരളത്തിൽ രാഷ്ട്രീയത്തിനു മാത്രമാണ് വിലയുള്ളത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ. ലൗ ജിഹാദിനോട് കണ്ണടച്ചിരിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. അതു കൊണ്ടാണ് സ്ത്രീ സുരക്ഷയില്ലാത്തതെന്നും ആർ.ശ്രീലേഖ ആരോപിച്ചു. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിലാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

പൊലീസ് ഓഫിസറായിരുന്ന കാലത്ത് തനിക്കു ദുരനുഭവം ഉണ്ടായപ്പോൾ ആരും സഹായിച്ചില്ല. അന്ന് ഡിജിപി പോലും കൂടെ നിന്നില്ലെന്നും രാഷ്ട്രീയ അനുമതി ഇല്ലാതെ ഡിജിപിക്ക് തനിക്കൊപ്പം നിൽക്കാൻ കഴിയുമായിരുന്നില്ല എന്നും ശ്രീലേഖ പറഞ്ഞു.

ദൈവവിശ്വാസമില്ലാത്ത ഒരു സർക്കാരും ദൈവവിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന സർക്കാർ ആവുമ്പോൾ അവർ 100 ശതമാനവും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കാറില്ല. 2021 മുതൽ 26 വരെയുള്ള കണക്കെടുക്കുമ്പോൾ സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ അഞ്ചിരട്ടിയായാണ് വർധിച്ചിരിക്കുന്നത്. കേരളം അതിനു പ്രോത്സാഹനം നൽകുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ വീട്ടിൽ അടച്ചിടുക വരെയുണ്ടായി. അവർ സഹായം ആവശ്യപ്പെട്ടിട്ടും സഹായം ലഭിച്ചിട്ടില്ല. കാരണം എതിർഭാഗത്ത് നിന്നിരുന്നത് മന്ത്രിയായിരുന്നുവെന്നും ശ്രീലേഖ ആരോപിച്ചു.

കേരളത്തിൽ രാഷ്ട്രീയത്തിനു മാത്രമാണ് വിലയുള്ളത്. നരേന്ദ്ര മോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണം എന്നും ശ്രീലേഖ പറഞ്ഞു.

അടുക്കള കൈമാറുന്നതിനൊപ്പം അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് കൂടി മരുമക്കൾക്ക് പകർന്ന് നൽകണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യ 192/5

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം