രാഷ്ട്രീയ ഗോദയിലും തിളങ്ങി വിനേഷ് ഫോഗട്ട്; കോൺഗ്രസിന് ആശ്വാസം 
Election

രാഷ്ട്രീയ ഗോദയിലും തിളങ്ങി വിനേഷ് ഫോഗട്ട്

വോട്ടെണ്ണലിൽ ഉടനീളം കടുത്ത പോരാട്ടമാണ് വിനേഷ് കാഴ്ച വച്ചത്.

നീതു ചന്ദ്രൻ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഗുസ്തി താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട്. 6140 വോട്ടുകൾക്കാണ് വിനേഷ് വിജയിച്ചത്. ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് മത്സരിച്ചിരുന്നത്. ബിജെപിയുടെ യോഗേഷ് കുമാറാണ് വിനേഷിനു പുറകിൽ. ഗുസ്തിതാരങ്ങളുടെ സമരത്തിൽ വിനേഷ് സജീവമായിരുന്നു. അതിനു പുറകേ ഒളിമ്പിക്സിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭാരക്കൂടുതൽ കാരണം മത്സരത്തിൽ അയോഗ്യയായി.

അതിനു പിന്നാലെയാണ് വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. തൊട്ടു പുറകേ കോൺഗ്രസിൽ അംഗമായി. വോട്ടെണ്ണലിൽ ഉടനീളം കടുത്ത പോരാട്ടമാണ് വിനേഷ് കാഴ്ച വച്ചത്.

പല വട്ടം പിന്നിലേക്ക് പോയെങ്കിലും പിന്നീട് വിനേഷ് വലിയ ഭൂരിപക്ഷത്തിലേക്ക് മുന്നേറി. ഹരിയാനയിൽ ബിജെപി ഇപ്പോഴും ലീഡ് നില തുടരുകയാണ്.

2023ലെ വനിത സംവരണം പ്രാബല്യത്തിൽ; വിമർശനവുമായി കോൺഗ്രസ്

ഹരിവംശ് നാരായൺ സിങ്ങനെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി നിയമിക്കാനൊരുങ്ങി കേന്ദ്രം

ഹജ്ജ് യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി വിമാനകമ്പനികൾ‌

അതിക്രൂരം; തളർന്ന് കിടപ്പിലായ അമ്മയെ മകൻ നാലാംനില‍യിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു

നിതിൻ രാജിന്‍റെ മരണം; ഓൺലൈൻ ലോൺ ആപ്പിനെതിരേ കേസ്