സിജിനയും ഡേവിഡും തുറവൻകുന്ന് സ്കൂളിൽ.

 

MV

Election

വിവാഹം വേറെ; വോട്ട് വേറെ

വിവാഹ ദിനത്തിലും പള്ളിയിൽ നിന്നു വീട്ടിൽ പോകാതെ വിവാഹ വേഷത്തിൽ തന്നെ നേരെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

Local Desk

ഇരിങ്ങാലക്കുട: കല്യാണമല്ലേ, ഇന്നിപ്പോ വോട്ട് ചെയ്യാനൊന്നും പോകേണ്ട എന്നല്ല സിജിന ചിന്തിച്ചത്. വിവാഹ ദിനത്തിലും പള്ളിയിൽ നിന്നു വീട്ടിൽ പോകാതെ വിവാഹ വേഷത്തിൽ തന്നെ നേരെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയാണ് ഇരിങ്ങാലക്കുട സ്വദേശിനി സിജിന ജനാധിപത്യ പ്രക്രിയയോടുള്ള തന്‍റെ കടമ നിർവഹിച്ചത്.

ഇരിങ്ങാലക്കുട മുല്ലക്കാട് സ്വദേശി കരപറമ്പില്‍ വീട്ടില്‍ ജോസ് - ഷൈനി ദമ്പതികളുടെ മകളാണ് സിജിന. കോഴിക്കോട് എഴുത്താണിക്കുന്നേല്‍ വീട്ടില്‍ മാത്യു - മാര്‍ഗരറ്റ് ദമ്പതികളുടെ മകനും സീരിയല്‍ താരവുമായ ഡേവിഡാണ് വരൻ. ഇരുവരും ഒന്നിച്ചാണ് തുറവന്‍കുന്ന് സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയത്.

വ്യാഴാഴ്ച്ച രാവിലെ 11.30ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് തുറവൻകുന്ന് സ്‌കൂളിൽ എത്തി സിജിന തന്‍റെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ചത്.

എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ: സമരം നിർത്തിവച്ചു

മകളെ പീഡിപ്പിച്ചെന്ന് അയൽക്കാരനെതിരേ വ്യാജ പോക്സോ കേസ്; 5,000 രൂപ പിഴ വിധിച്ച് കോടതി

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി