പശ്ചിമ ബംഗാൾ വോട്ടെടുപ്പ്: 2 മണിക്കൂറിൽ 18.76% പോളിങ്

 
Election

പശ്ചിമ ബംഗാൾ വോട്ടെടുപ്പ്: 2 മണിക്കൂറിൽ 18.76% പോളിങ്

ബംഗാളിലെ 294 സീറ്റുകളിൽ 152 എണ്ണത്തിലാണ് ആദ‍്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ‍്യ ഘട്ട വോട്ടെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് അനുസരിച്ച് ആദ‍്യ 2 മണിക്കൂറിൽ 18.76 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളിലെ 294 സീറ്റുകളിൽ 152 എണ്ണത്തിലാണ് ആദ‍്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, ചില സ്ഥലങ്ങളിൽ ഇവിഎം തകരാറിലാവുകയും ഇത് വോട്ടെടുപ്പിനെ തടസപ്പെടുത്തിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുർഷിദാബാദിലെ നൗഡയിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ അജ്ഞാതർ ബോംബ് എറിഞ്ഞതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റു.

നന്ദിഗ്രാമിലെയും ഭബാനിപൂരിലെയും ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി വോട്ട് രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിൽ മമതാ ബാനർജി വിജയിക്കാൻ യാതൊരു സാധ‍്യതയുമില്ലെന്നാണ് സുവേന്ദു അധികാരി പറയുന്നത്.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം

മാസപ്പടിക്കേസിൽ നിർണായക രേഖകൾ കൈമാറി; വീണയെ തിങ്കളാഴ്ച ചോദ്യം ചെയ്യും