car falls off flyover

 
News

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

ഹൈദർപുർ മെട്രൊ സ്റ്റേഷനു താഴെ വച്ചാണ് അപകടം .

Jithu Krishna

ന്യൂഡൽഹി: നിയന്ത്രണം നഷ്ടപ്പെട്ട് കാർ മേൽപ്പാലത്തിനു മുകളിൽ നിന്നും റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീണു. ഔട്ടർ നോർത്ത് ജില്ലയിലെ ഹൈദർപുർ മെട്രൊ സ്റ്റേഷനു താഴെ വച്ചാണ് അപകടം. ഡ്രൈവറായ ഗാസിയബാദ് സ്വദേശി സച്ചിൻ ചൗധരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം മുകർബ ചൗക് പാലത്തിൽ നിന്നും വീണ കാർ റിങ് റോഡിനു കീഴിൽ മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തി.

പീരഗഢിയിൽ നിന്നും ഗാസിയബാദിലേക്കു പോകുന്ന വഴിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലിടിച്ച കാർ റെയിൽവേ ട്രാക്കിലേക്കു മറിയുകയായിരുന്നെന്ന് ചൗധരി പൊലീസുകാരോട് പറഞ്ഞു. വാഹനം ഉടൻ മാറ്റിയതുകൊണ്ട് ട്രെയ്ൻ‌ ഗതാഗതം തടസപ്പെട്ടില്ല.

തകർന്നടിഞ്ഞ് ഇന്ത്യ; സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം

മോസ്കോയിൽ ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങളും അടച്ചു, 11 ഡ്രോണുകൾ തകർത്തു

ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

ട്രംപിന്‍റെ റിസോർട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വധിച്ചു

പഫ്സ് കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു