കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 
Crime

കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപെട്ടു

പൊലീസിന്‍റെ വാഹന പരിശോധന വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വാഹനം അപകടത്തിൽപ്പെടുകയായിരുന്നു

Ardra Gopakumar

കൊല്ലം: കൊല്ലത്ത് വൻ ലഹരി വേട്ട. വാഹനത്തിൽ കടത്താന്‍ ശ്രമിച്ച 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ, ഡ്രൈവര്‍ വാഹനവുമായി വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. എന്നാൽ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ വകുപ്പുതല അന്വേഷണം | Video

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി