രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിൽ 32 കേസ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 32 കേസുകൾ രജിസ്റ്റർ ചെയ്ത് സൈബർ സെൽ. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സൈബർ ഓപ്പറേഷൻസ് വിങ് വ്യക്തമാക്കി.
പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ പേരടക്കമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന വിധത്തിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമാനമായ സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ അടക്കം നാലു പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഈശ്വർ നിലവിൽ അറസ്റ്റിലാണ്.