മുനമ്പം ഹോം സ്റ്റേയിൽ വന്‍ ലഹരിവേട്ട; 4 പേർ അറസ്റ്റിൽ
വൈപ്പിൻ: മുനമ്പം ബീച്ച് റോഡിലെ ഹോം സ്റ്റേയിൽ റൂറൽ എസ്പിയുടെ നർകോട്ടിക് സെൽ വിഭാഗവും മുനമ്പം പൊലീസും സംയുക്കമായി നടത്തിയ റെയ്ഡിൽ 2.3 ഗ്രാം എംഡിഎംഎ , 7 ഗ്രാം കഞ്ചാവ്, ഒരു ഇ-സിഗരറ്റ് , 10, 200 രൂപ, മിനി വെയിങ് മിഷീൻ എന്നിവ പിടികൂടി. പുഞ്ചിരി ജംഗ്ഷനിൽ ഉള്ള സീ- ഹെവൻ എന്ന ഹോം സ്റ്റേയിലാണ് റെയ്ഡ് നടന്നത്.
സംഭവത്തിൽ ഹോംസ്റ്റേ നടത്തിപ്പുകാരനായ തൃശൂർ പൊയ്യ കണ്ണാടി വീട്ടിൽ വൈശാഖ് (28), കൂട്ടാളികളായ മുനമ്പം വലിയ വീട്ടിൽ ജോഷി (54), എടവനക്കാട് സ്വദേശികളായ കിഴക്കേ പറമ്പിൽ വീട്ടിൽ സിറാജ് (25), വലിയ വീട്ടിൽ ജ്ഷീർ (34) എന്നിവര പൊലീസ് അറസ്റ്റ് ചെയ്തു.
റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുറച്ച് ദിവസമായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച (April &) വൈകുന്നേരമായിരുന്നു റെയ്ഡ് നടത്തിയത്. നെർക്കോട്ടിക് സെൽ രാജേഷ്, എഎസ്ഐ സെബാസ്റ്റ്യൻ, പൊലീസുകാരായ മുരുകൻ, രൺജിത്ത്, മനോജ്, റെനീപ്, പ്രശാന്ത് , മുനമ്പം സിഐ കെ.എസ്. സന്ദീപ്, എസ് ഐ മാരായ ടി.ബി. ബിബിൻ,ഗിൽസ്, എഎസ്ഐ സുനീഷ് ലാൽ, വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്ഷേമ എന്നിവരുടെ ടീമാണ് റെയ്ഡ് നടത്തിയത്.