.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; പരാതി നൽകി ബംഗളൂരു സ്വദേശി

 
Crime

ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; പരാതി നൽകി ബംഗളൂരു സ്വദേശി

ഭാര്യ തന്നെ മാനസികമായും വൈകാരികമായും തളർത്താറുണ്ടെന്നും തന്‍റെ സാമ്പത്തികാവസ്ഥയെ പരിഹസിക്കുന്നത് പതിവായിരുന്നുവെന്നും പരാതിയിലുണ്ട്.

നീതു ചന്ദ്രൻ

ബംഗളൂരു: ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി ബംഗളൂരു സ്വദേശി. 37കാരനാണ് 31 വയസുള്ള ഭാര്യക്കെതിരേ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭാര്യ തന്നെ മാനസികമായും വൈകാരികമായും തളർത്താറുണ്ടെന്നും തന്‍റെ സാമ്പത്തികാവസ്ഥയെ പരിഹസിക്കുന്നത് പതിവായിരുന്നുവെന്നും പരാതിയിലുണ്ട്.

സമ്പന്നരായ സുഹൃത്തുക്കൾക്കൊപ്പമാണ് ഭാര്യ സമയം ചെലവഴിക്കുന്നത്. പാർട്ടികളും മദ്യപാനവും പതിവാണെന്നും തനിക്ക് അശ്ലീല വിഡിയോകൾ അയച്ച ശേഷം അതു പോലെ ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നുമാണ് പരാതിയിലുള്ളത്. ഭാര്യയുടെ സുഹൃത്തുക്കളിലൊരാളുമായി ലൈംഗികമായി ബന്ധപ്പെടാൻ നിർബന്ധിച്ചുവെന്നും മറ്റുള്ളവർക്കു മുന്നിൽ സ്വകാര്യജീവിതം തുറന്നു പറയാൻ നിർബന്ധിച്ചിരുന്നുവെന്നും ഇയാൾ ആരോപിക്കുന്നു.

ഭാര്യക്ക് മറ്റു പുരുഷന്മാരുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. മാനസികമായി തളർന്നതോടെ ഇരുവരുടെയും മാതാപിതാക്കളുമായി ഇക്കാര്യം പങ്കു വച്ചിരുന്നു. 2024 ജൂൺ 4ന് മാതാപിതാക്കളുമായി സംസാരിച്ചുവെങ്കിൽ സെപ്റ്റംബർ 24ന് തന്നെ വീട്ടിൽ നിന്ന് പുറത്താക്കി. ഭാര്യയുടെ മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പറയുന്നു. തന്‍റെ 1.87 ലക്ഷം രൂപ, സ്വർണം, വെള്ളി ആഭരണങ്ങൾ, പാസ്പോർട്ട് അടക്കമുള്ള രേഖകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, എന്നിവ എടുക്കാൻ സമ്മതിക്കാതെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും ലാപ് ടോപ്പിൽ സൂക്ഷിച്ചിരുന്ന വിവാഹച്ചിത്രങ്ങളും വിഡിയോകളും ഡിലീറ്റ് ചെയ്തുവെന്നും ഇയാൾ ആരോപിക്കുന്നു.

പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇറാൻ യുദ്ധം മറയാക്കി കോടികളുടെ ആയുധക്കച്ചവടത്തിന് ട്രംപിന്‍റെ പുത്രന്മാർ

അവധിയായതോടെ ജ്യൂസ് കടയില്‍ ജോലിക്ക് കയറി; മലപ്പുറത്ത് 15 കാരൻ ഷോക്കേറ്റ് മരിച്ചു

ഐപിഎൽ കളിക്കാൻ എൻഒസി നൽകിയില്ല; ബോർഡിനെതിരേ കോടതിയെ സമീപിച്ച് ശ്രീലങ്കൻ താരം

"തുറന്നു പറച്ചിൽ ഒട്ടും എളുപ്പമല്ല, ഒന്നും മാറിയിട്ടില്ലെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നു"; വിമർശിച്ച് ഡബ്ല്യൂസിസി

കാത്തിരിക്കേണ്ട, മുൻകൂട്ടി ബുക്ക് ചെയ്യേണ്ട; 'ചോട്ടു' ഗ‍്യാസ് സിലിണ്ടറുമായി ഇന്ത‍്യൻ ഓയിൽ, എൽപിജി പ്രതിസന്ധിയിൽ പരിഹാരം