Crime

സ്റ്റേഷനിൽ ഹോളി ആഘോഷം; കൂടെ മദ്യപാനവും ന്യത്തവും; 5 പൊലീസുകാർക്ക് സസ്പെൻഷൻ (വീഡിയോ)

ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി

MV Desk

റാഞ്ചി: ഹോളി ആഘോഷത്തിനിടെ സ്റ്റേഷനുള്ളിൽ മദ്യപിക്കുകയും, മദ്യപിച്ച് നൃത്തം നടത്തുകയും ചെയ്ത അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. രണ്ട് എഎസ്ഐമാരെയും മൂന്ന് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്.

ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഗൊഡ്ഡ ജില്ലയിലെ സ്റ്റേഷനിൽ അരങ്ങേറിയ സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സ്റ്റേഷനുള്ളിൽ ഇരുന്ന് മദ്യപിക്കുകയും ഒപ്പം ഡാൻസ് കളിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയാണ് പുറത്തുവന്നത്.

ത്സാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി വീഡിയോ ട്വീറ്റ് ചെയ്ത് പൊലീസുകാരുടെ പ്രവ്യത്തിയെ അപലപിച്ചു. സമൂഹത്തിൽ രക്ഷകരായി മാറേണ്ട പൊലീസുകാരുടെ ഉത്തരവാദിത്വരഹിത പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കാൻ യുവജനങ്ങളോട് അദ്ദേഹം അഹ്വാനം ചെയ്തു.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി