സുഖ്ജിത് രൺധാവ(48)

 
Crime

മോഷണ ശ്രമം തടഞ്ഞു, ക്യാനഡയിൽ ഇന്ത്യൻ വ്യാപാരി കൊല്ലപ്പെട്ടു

കഴിഞ്ഞ വ്യാഴാഴ്ച കടയിൽ നടന്ന മോഷണ ശ്രമത്തിനിടെയാണ് അദ്ദേഹത്തിനു നേരേ ആക്രമണം ഉണ്ടായത്

Reena Varghese

എഡ്മൺട്ടൺ: ക്യാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ മോഷണശ്രമം തടയുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ വ്യാപാരി സുഖ്ജിത് രൺധാവ(48) കൊല്ലപ്പെട്ടു. എഡ്മൺട്ടണിലെ സെൻട്രൽ മേഖലയിലുള്ള കണക്റ്റ് ലിഖ്വർ സ്റ്റോർ എന്ന മദ്യ വിൽപനശാലയുടെ ഉടമയായിരുന്നു രൺധാവ.

കഴിഞ്ഞ വ്യാഴാഴ്ച കടയിൽ നടന്ന മോഷണ ശ്രമത്തിനിടെയാണ് അദ്ദേഹത്തിനു നേരേ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ 22 കാരനായ നിക്കോളസ് ബട്ളർ-ചോവേസ് എന്നു പേരുള്ള ഘാതകനെ പൊലീസ് അറസ്റ്റ് ചെയ്ത് സെക്കൻഡ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മറ്റു പ്രതികളെ നിലവിൽ പൊലീസ് അന്വേഷിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.വർഷങ്ങളായി പ്രദേശത്ത് വ്യാപാരം നടത്തിയി വരികയായിരുന്നു രൺധാവ.

സൗഹൃദപരവും നല്ല സാമൂഹിക ബന്ധങ്ങൾ പുലർത്തിയിരുന്നവനുമായ കുലീനനായ വ്യക്തിയായാണ് പ്രദേശ വാസികൾ രൺധാവയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചിച്ച് കടയ്ക്കു മുന്നിൽ പൂക്കളും അനുശോചന സന്ദേശങ്ങളും അർപ്പിച്ച് നിരവധി പേർ എത്തുന്നുണ്ട്.

മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ‍്യതയില്ലേ ? ചോദ‍്യവുമായി ഹൈക്കോടതി

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

കബഡിയിൽ മൂന്നാമതും സ്വർണം; വന്ദേമാതരം പാടി, ത്രിവർണ പതാക പാറിച്ച് വനിതാ ടീം|Video

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം