ഹരിയാനയിൽ 6 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

 

representative image- freepik

Crime

ഹരിയാനയിൽ 6 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

അച്ഛൻ സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു

ഗുരുഗ്രാം: ഹരിയാനയിൽ ആറുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. സംഭവത്തിൽ ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 6ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

മദ‍്യപിക്കുന്നതിനിടെ മകനോട് വെള്ളം എടുത്തു കൊടുക്കാൻ സുമൻ കുമാർ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടി വിസമ്മതിച്ചതിൽ പ്രകോപിതനായ ഇയാൾ മകന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.

അടിച്ച കാര‍്യം അമ്മയോട് പറയുമെന്നു പറഞ്ഞ കുട്ടിയെ വീണ്ടും ക്രൂരമായി മർദിച്ചു. പല തവണ കുട്ടിയുടെ തല ചുമരിൽ ഇടിച്ചതോടെ ബോധം നഷ്ടപെട്ടു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു