Crime

വൃദ്ധയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞ് ഇയാൾ മാല വീടിന് സമീപം പറമ്പിൽ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മാല കണ്ടെടുക്കുകയും ചെയ്തു

MV Desk

കോട്ടയം: കിടങ്ങൂരിൽ വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല് ഭാഗത്ത് കണ്ണംപ്ലാക്കൽ വീട്ടിൽ ജോജോ സെബാസ്റ്റ്യൻ (36) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂർ പിറയാർ തീർത്ഥം പ്രസ് ഭാഗത്തുള്ള വൃദ്ധ ദമ്പതികൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ ഒരാഴ്ചക്കാലമായി ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ ഇവിടുത്തെ വൃദ്ധയുടെ നാലര പവന്റെ സ്വർണമാല മോഷ്ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മോഷ്ടിച്ചതെന്ന് മനസ്സിലാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞ് ഇയാൾ മാല വീടിന് സമീപം പറമ്പിൽ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മാല കണ്ടെടുക്കുകയും ചെയ്തു. കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ, സി.പി.ഓ മാരായ ആരണ്യ മോഹൻ, ഗ്രിഗോറിയാസ് ജോസഫ്, കെ.എസ് സന്തോഷ്, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി