Crime

എക്സൈസ് ലോക്കപ്പിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ദൂരുഹതയെന്ന് കുടുംബം

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചൊവ്വാഴ്ചയാണ് എക്സൈസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്

പാലക്കാട്: ഹാഷിഷ് ഓയിൽ കടത്തിയ കേസിലെ പ്രതിയെ പാലക്കാട് എക്സൈസിന്‍റെ സർക്കിൾ ഓഫിസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്.

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചൊവ്വാഴ്ചയാണ് എക്സൈസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് ലോക്കപ്പ് സംവിധാനമുള്ള പാലക്കാട് എക്സൈസ് ഓഫീസിലേക്ക് മാറ്റുകയായിരുന്നു. രാവിലെ സെല്ലിന്‍റെ അഴിക്കിട‍യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് ഷോജോയുടെ ഭാര്യ രംഗത്തെത്തി. ഷോജോയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ തന്നെ കുറ്റം സമ്മതിച്ചിരുന്നു. മർദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണെമെന്നും ഭാര്യ ആവശ്യപ്പെട്ടു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ