രോഹിത് ചന്ദേൽ

 
Crime

16 വയസുകാരിയെ പിന്തുടർന്ന് ശല്യം ചെയ്തു; നടൻ പോക്സോ കേസിൽ അറസ്റ്റിൽ

മുംബൈയിലെ ഘട്കോപർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്

Entertainment Desk

മുംബൈ: പതിനാറ് വയസുള്ള പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത നടൻ അറസ്റ്റിൽ. ടെലിവിഷൻ നടനായ രോഹിത് ചന്ദേൽ (29) ആണ് പിടിയിലായിരിക്കുന്നത്. മുംബൈയിലെ ഘട്കോപർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെൺകുട്ടിയെ ഇയാൾ സ്വന്തം ഫോണിൽ നിന്നും മറ്റു നമ്പറുകളിൽ നിന്നും ബന്ധപ്പെട്ടിരുന്നു. കുട്ടി എതിർത്തിട്ടും ഇയാൾ ശല്യം ചെയ്യുന്നത് നിർത്തിയിരുന്നില്ല. ജൂലൈ 5ന് കുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി. കുട്ടി എതിർത്തതോടെ നടൻ അസഭ്യം പറയുകയും അടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ഉള്ളത്.

പാണ്ഡ്യ സ്റ്റോർ, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, സസിരൽ സിമാർ കാ 2, തേരാ യാർ ഹൂം മേ, മോൽക്കി എന്നീ സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്. ദഹിസറിലെ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 8 പേർ മരിച്ചു, 40 പേരെ കാണാതായി

മോദിക്ക് 289%, രാഹുൽ ഗാന്ധിക്ക് 180%; ജെൻ സി പ്രതിഷേധത്തിന് പിന്നാലെ കുതിച്ചുയർന്ന് മോദിയുടെയും രാഹുലിന്‍റെയും ഇൻസ്റ്റഗ്രാം എൻഗേജ്‌മെന്‍റ്

2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും; ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ