സഹോദരിക്കുനേരെ മർദനവും വഴക്കും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ച് കൊന്ന് യുവാവ്  
Crime

സഹോദരിക്കുനേരെ മർദനവും വഴക്കും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ച് കൊന്ന് യുവാവ്

മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു

Namitha Mohanan

പൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്. സംഭവത്തിൽ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.

മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടെ തർക്കമായപ്പോൾ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മർദിച്ചു.

മർദിച്ചതിനു ശേഷം പിൻവാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചുവെന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതൽ മർദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയുമായിരുന്നു.

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ്: സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ‍്യാപിച്ചു

'ഇടത്തോട്ട് മുണ്ടുടുത്താൽ ഇടതുപക്ഷം ആകില്ല, അടുത്ത കാലത്തൊന്നും സിപിഎം നന്നാകില്ല'; വിമർശനവുമായി ജി. സുധാകരൻ

ഇനി മാനവ് യുഗം; അഫ്ഗാനിസ്ഥാൻ പൊരുതുന്നു

സലിം കുമാറിന് വിടയേകി മലയാളം; സംസ്കാരം മതാചാരങ്ങളില്ലാതെ