വിശാൽ

 
Crime

കഞ്ചാവ് അരച്ച് ചട്ണിയുണ്ടാക്കും, പാലിൽ ചേർത്ത് കുടിക്കും; ടെക്നോപാർ‌ക്കിലെ ഐടി മാനേജർ അറസ്റ്റിൽ

ഫ്ലാറ്റിൽ നിന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തു വന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഫ്ലാറ്റിലെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തി ഉപയോഗിച്ചിരുന്ന ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാലിനെയാണ് (26) ശ്രീകാര്യ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ടെറസിൽ നിന്ന് 70 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ മാനേജരാണ് വിശാൽ. മൂപ്പെത്താത്ത കഞ്ചാവ് ചെടികൾ അരച്ച് ചട്ണിയാക്കി കഴിക്കുമെന്നും പാലിൽ ചേർത്ത് കുടിക്കുമെന്നുമാണ് വിശാൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

സ്വന്തമായി ഉപയോഗിക്കുന്നതല്ലാതെ പുറത്താർക്കു വിൽപന നടത്തിയിട്ടില്ലെന്നും മൊഴിയിലുണ്ട്. ഫ്ലാറ്റിൽ നിന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തു വന്നത്.

ഹരിയാനയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് സർവ സാധാരണമാണെന്നും ഇവിടെ ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ലെന്നുമാണ് പ്രതിയുടെ വിശദീകരണം.

വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്; ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്!

പാലിൽ ഉറക്കഗുളിക കലർത്തി നൽകി, വിഷപാമ്പിനെ വിട്ട് കടിപ്പിച്ചു; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ

'രക്തത്തിന് രക്തം'; യുഎസിനെതിരേ വീണ്ടും പ്രതികാര പ്രഖ്യാപനം നടത്തി ഇറാന്‍