ഡേ കെയറില്‍ കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍

 
Crime

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറിലെ ജീവനക്കാരി കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് പുറത്തുപോയപ്പോഴാണ് ഒരു കുട്ടിയുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടായത്

Sarath Nath MS

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊടുക്കാതിരിക്കാന്‍ ഡേ കെയര്‍ അധികൃതര്‍ പരുക്കേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ജൂണ്‍ 22ന് ഛത്രപതി സംബാജിനഗര്‍ ജില്ലയിലാണ് സംഭവം.

ഡേ കെയറിലെ ജീവനക്കാരി കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് പുറത്തുപോയപ്പോഴാണ് ഒരു കുട്ടിയുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടായത്. മൂന്നു കുട്ടികളാണ് മുറിയില്‍ ഉണ്ടായിരുന്നത്. മുറി അടച്ചതോടെ കുട്ടികള്‍ പരിഭ്രാന്തരാവുകയും ഒരു കുട്ടി മറ്റൊരു കുട്ടിയെ കടിക്കുകയും ചെയ്യുകയായിരുന്നു. മൂന്നാമത്തെ കുട്ടി പേടിയോടെ ഇതു നോക്കി നിന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുറിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

15 മിനിട്ടിനിടെ 25 തവണയാണ് കുട്ടി കടിച്ചത്. കടിയേറ്റു രണ്ടു വയസുകാരന്റെ മുഖം, മൂക്ക്, ചുണ്ട്, നെഞ്ച്. പുറംഭാഗം, കാല്‍ എന്നിവിടങ്ങളില്‍ പരുക്കേറ്റു. മുക്കാല്‍ മണിക്കൂറോളം കുട്ടി വേദനയെടുത്ത് പുളഞ്ഞെങ്കിലും ആരും തന്നെ എത്തിയില്ല. ഒടുവില്‍ കുട്ടിയെ കൊണ്ടുപോവാന്‍ മാതാവ് എത്തിയപ്പോഴാണ് ഡേ കെയര്‍ ജീവനക്കാരെത്തി മുറി തുറന്നത്. എന്നാല്‍ അക്രമത്തെപ്പറ്റി ഡേ അധികൃതര്‍ മാതാവിനോടു ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് വീട്ടില്‍ എത്തി വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ ദേഹത്തു പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയത്.

ഇതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് ഡേ കെയര്‍ മേധാവി ശുഭം മഹേശ്വരി, മാനേജര്‍മാരായ മാഗേഷ് മുസലെ, വൈഭവ് സാവഡെ, പ്രിന്‍സിപ്പല്‍ കാഞ്ചന്‍ യെവാലെ, കെയര്‍ ടേക്കര്‍ എന്നിവരടക്കം ആറു പേര്‍ക്കെതിരെ കേസെടുത്തു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ഡേ കെയര്‍ അധികൃതര്‍ 10 ലക്ഷം രൂപയും മൂന്നു വര്‍ഷത്തെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതായി രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഇടപെട്ട വിദ്യാഭ്യാസ വകുപ്പ് ഡേ കെയറിനെതിരെ അന്വേഷണം ആരംഭിച്ചു.

"നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു"; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ

എഫ്ബിഐ ആസ്ഥാനം വാഷിങ്ടണിലെ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് വിലക്ക്

രാമക്ഷേത്ര കൊള്ള; ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് ക്ലീൻ ചിറ്റ്

അമെരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്

മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി; മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ റെയ്ഡ്