ഷാരോണും അർച്ചനയും

 
Crime

അർച്ചനയുടെ മരണത്തിൽ ദുരൂഹത; സംശയത്തിന്‍റെ പേരിൽ ക്രൂര പീഡനം, ഫോൺ വിളിക്കാൻ അനുവാദമില്ല

ഷാരോണിനെതിരേ ഗുരുതര ആരോപണവുമായി അർച്ചനയുടെ കുടുംബം

Jisha P.O.

തൃശൂർ: തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരേ പൊലീസ് കേസെടുത്തു. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. മാട്ടുമല സ്വദേശി ഷാരോണിനും, ഷാരോണിന്‍റെ അമ്മ രജനിക്കുമെതിരേ ആത്മഹത്യാപ്രേരണാക്കുറ്റവും ചുമത്തി. ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്നാണ് അർച്ചനയുടെ കുടുംബം ആരോപിച്ചു.

മരിക്കുമ്പോൾ ഗർഭിണിയായിരുന്നു അർച്ചന.

സംശയത്തിന്‍റെ പേരിൽ അർച്ചനയെ ഉപദ്രവിക്കുമായിരുന്നു, ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അർച്ചനയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് ഷാരോണിനൊപ്പം അർച്ചന ഇറങ്ങി പോകുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഷാരോൺ അർച്ചനയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. അർച്ചന പഠിക്കുന്നത് ഭർത്താവിന് ഇഷ്ടമല്ലായിരുന്നു.

ഒരു ദിവസം കോളെജിന് മുന്നിൽവെച്ച് ഇയാൾ അർച്ചനയെ മർദിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ കണ്ടു. ഇയാൾ ഇത് അർച്ചനയുടെ അച്ഛനെ അറിയിച്ചിരുന്നു. അർച്ചനയുടെ അച്ഛൻ ഷാരോണിനെതിരേ പൊലീസിൽ പരാതി കൊടുത്തെങ്കിൽ ഷാരോണിനെ വിട്ട് പോരാൻ അർച്ചന കൂട്ടാക്കിയില്ലെന്ന് അർച്ചനയുടെ അച്ഛൻ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ഭർതൃ വീടിന്‍റെ പിറകിലെ കോൺക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയിൽ അർച്ചനയെ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭർതൃമാതാവ് പുറത്ത് പോയിരിക്കുക‍യായിരുന്നു. അവർ തിരികെ എത്തിയപ്പോഴാണ് അർച്ചനയെ പൊള്ളലേറ്റ നിലയിൽ‌ കണ്ടത്.

അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി!

വഷളൻ ചിരി, സ്ത്രീവിരുദ്ധത; ഡെപ്യൂട്ടി സ്പീക്കർക്കെതിരേ ആരോപണവുമായി ശ്രീനാദേവി കുഞ്ഞമ്മ

ലൈംഗികാതിക്രമം; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

"അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി പീഡിപ്പിച്ചു, എന്നെയും നിർബന്ധിച്ചു'': സിഐയുടെ ആത്മഹത്യാ കുറിപ്പ്

'ഡിറ്റ് വാ' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഞായറാഴ്ചയോടെ കരതൊടും