മദ‍്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് സുഹൃത്തിനെ അടിച്ചുകൊന്നു

 

file

Crime

മദ‍്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് സുഹൃത്തിനെ അടിച്ചുകൊന്നു

കാട്ടുമ്പുറം അരിവാരിക്കുഴി സ്വദേശി അഭിലാഷാണ് (28) മരിച്ചത്

തിരുവനന്തപുരം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ കിളിമാനൂരിൽ സുഹൃത്തിനെ അടിച്ചുകൊന്നു. കാട്ടുമ്പുറം അരിവാരിക്കുഴി സ്വദേശി അഭിലാഷാണ് (28) മരിച്ചത്.

സംഭവത്തിൽ അഭിലാഷിന്‍റെ സുഹൃത്തും പന്തടിക്കുളം അങ്കണവാടിക്ക് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന അരുണിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

വ‍്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതിയായ അരുൺ കുമാർ പൊലീസ് സ്റ്റേഷനിലെത്തിയാണ് കൊലപാതക വിവരം അറിയിച്ചത്. മദ‍്യപാനത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍