സ്വർണം പണയം വച്ചതിനെ ചൊല്ലി തർക്കം; ജേഷ്ഠനെ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ

 

file image

Crime

സ്വർണം പണയം വച്ചതിനെ ചൊല്ലി തർക്കം; ജേഷ്ഠനെ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ

പ്രതിയായ തിരുവനന്തപുരം കൈരളി നഗർ സ്വദേശി രാജീവിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്വർണം പണയം വച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ജേഷ്ഠനെ വെട്ടിപരുക്കേൽപ്പിച്ച സഹോദരൻ അറസ്റ്റിൽ. പ്രതിയായ തിരുവനന്തപുരം കൈരളി നഗർ സ്വദേശി രാജീവിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മൺവിളയിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. രാജീവിന്‍റെ ഭാര‍്യയുടെ സ്വർണം ജേഷ്ഠൻ റെജി പണയം വച്ചെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റമുണ്ടായത്.

ഓട്ടോറിക്ഷയിൽ വന്ന റെജിയെ രാജീവ് ഓട്ടോറിക്ഷയിൽ നിന്നും വിളിച്ചിറക്കി വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ശേഷം രാജീവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. വലതു കൈയ്ക്ക് പരുക്കേറ്റ റെജി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും നിപ‍?? മരിച്ച 17 കാരിയുടെ സാമ്പിൾ പൂനൈയിലേക്ക് അയച്ചു; 38 കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്