കർണാടക: നിധി ലഭിക്കാൻ മനുഷ്യ രക്തം ബലിയർപ്പിക്കണമെന്ന് ജ്യോത്സ്യന്‍റെ വാക്ക് കേട്ട് യുവാവിനെ കുത്തി കൊന്നു. ഫെബ്രുവരി ഒൻപതിന് കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം നടന്നത്. ചിത്രദുർഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പിലിരുന്ന് ചെരുപ്പുകൾ തുന്നി ജീവിക്കുന്ന 52 കാരനായ പ്രഭാകറിനെയാണ് ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡി കുത്തി കൊലപ്പെടുത്തുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനായി പാചകക്കാരനായിരുന്നു ആനന്ദ് റെഡി ജ്യോത്സ്യനായ രാമകൃഷ്ണനെ സമീപിക്കുകയായിരുന്നു. മനുഷ്യക്കുരുതി നടത്തി രക്തം മാരമ്മയ്ക്ക് സമര്‍പ്പിച്ചാല്‍ അത് സ്വര്‍ണമായി തിരികെ ലഭിക്കുമെന്നായിരുന്നു ജ്യോത്സ്യൻ ആനന്ദിന് നൽകിയ നിർദേശം.
തുടർന്ന് പ്രതി ബലിയർപ്പിക്കാനായി ഇരയെ കണ്ടെത്തുവാനുളള തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങിയ പ്രഭാകറിനോട് ആനന്ദ് ബൈക്കില്‍ വീട്ടിലേക്ക് ഇറക്കാമെന്ന് പറയുകയായിരുന്നു. പ്രഭാകറുമായി ബൈക്കില്‍ പോയ ആനന്ദ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബൈക്ക് എത്തിച്ചശേഷം പെട്രോള്‍ തീര്‍ന്നുവെന്ന് പറയുകയും.
പിന്നാലെ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് പ്രഭാകറിനെ തലങ്ങും വിലങ്ങും കുത്തിക്കൊല്ലുകയും ആയിരുന്നുവെന്ന്. പൊലീസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നതരം കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രതികളായ ആനന്ദ് റെഡിയെയും ജ്യോത്സ്യന്‍ രാമകൃഷ്ണയും പെലീസ് അറസ്റ്റ് ചെയ്തു.