മർദനത്തിനിരയായ പൊലീസ് ഉദ‍്യോഗസ്ഥൻ

 
Crime

വൺവേ തെറ്റിച്ചത് ചോദ‍്യം ചെയ്തു; പൊലീസ് ഉദ‍്യോഗസ്ഥനെ ആക്രമിച്ച കാർ ഡ്രൈവർ കസ്റ്റഡിയിൽ

തൃത്താല സ്വദേശി നസറുദ്ദീനാണ് പൊലീസിനെ ആക്രമിച്ചത്

കുന്നംകുളം: ട്രാഫിക് ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥനെ മർദിച്ചു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ‍്യോഗസ്ഥനായ മഹേഷിനെതിരേയാണ് ഞായറാഴ്ച രാവിലെയോടെ ആക്രമണമുണ്ടായത്.

തൃത്താല സ്വദേശി നസറുദ്ദീനാണ് പൊലീസിനെ ആക്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരുക്കേറ്റ പൊലീസ് ഉദ‍്യോഗസ്ഥൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കുന്നംകുളം പട്ടാമ്പി റോഡിൽ നിന്നും ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചെത്തിയ കാർ തടഞ്ഞതിൽ പ്രകോപിതനായാണ് പ്രതി പൊലീസ് ഉദ‍്യോഗസ്ഥനെ ആക്രമിച്ചത്. വാഹനം തടഞ്ഞ പൊലീസ് ഉദ‍്യോഗസ്ഥനെ നസറുദ്ദീൻ അസഭ‍്യം പറയുകയും അടിക്കുകയും റോഡിൽ‌ തള്ളിയിടുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ‍്യോഗസ്ഥൻ‌ സ്റ്റേഷനിൽ വിവരം അറിയച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ വ്യാഴാഴ്ച കേരളത്തിലെത്തും

60 വയസിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകും

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി