ശ്രീതു,ഹരികുമാർ

 
Crime

ബാലരാമപുരം കൊലപാതകം: പ്രതി മൊഴി മാറ്റി, ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് അമ്മയെന്ന്

പ്രതി ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു

Aswin AM

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ മൊഴി മാറ്റി പ്രതി ഹരികുമാർ. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്‍റെ പുതിയ മൊഴി.

പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കുട്ടിയുടെ അമ്മാവനും പ്രതിയുമായ ഹരികുമാർ മൊഴി മാറ്റിയത്.

ജയിൽ സന്ദർശനത്തിനെത്തിയ റൂറൽ എസ്പിക്കാണ് ഹരികുമാർ പുതിയ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഹരികുമാർ തന്നെയാണെന്നായിരുന്നു നേരത്തെയുള്ള മൊഴി. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസം നിന്നപ്പോൾ ഹരികുമാർ കൊന്നുവെന്നാണ് നിലവിലുള്ള കേസ്.

"ക്ലിഫ് ഹൗസിലെത്ര മുറികളുണ്ടെന്ന് പോലും എന്‍റെ മകനറിയില്ല"; മക്കളെക്കുറിച്ച് അഭിമാനമെന്ന് മുഖ്യമന്ത്രി

അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം ഭൂപ്രശ്നത്തിനും ശാശ്വത പരിഹാരം കണ്ടെത്തി: ജോസ് കെ. മാണി

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; വെല്ലുവിളിച്ച് എംഎൽഎ

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി