പിടിയിലായ പ്രതികള്‍
കോട്ടയം: ഓപ്പറേഷന്‍ തൂഫാന്‍ ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി വെള്ളൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റുചെയ്തു.
വെമ്പള്ളി ഗൗരീശാ കണ്ണാശുപത്രി പന്ത്രണ്ടില്‍ തറയില്‍ വീട്ടില്‍ വിനീഷ് (42), ഈരാറ്റുപേട്ട കടുവാമൂഴി ആശാരിപ്പറമ്പില്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ (53) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
വൈക്കം വെള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരുവ സ്‌കൂള്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറില്‍ നാലു ചാക്കുകളിലായി 3,000 പാക്കറ്റ് ഹാന്‍സ് കണ്ടെത്തിയത്. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതി ശിഹാബുദ്ദീന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 10 ചാക്കുകളിലായി 6,750 പാക്കറ്റ് ഹാന്‍സും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന 400 പാക്കറ്റ് കൂള്‍ ലിപ്പും പിടിച്ചെടുത്തു. പ്രതികളില്‍ നിന്ന് ആകെ 9,750 പാക്കറ്റ് ഹാന്‍സും 400 പാക്കറ്റ് കൂള്‍ ലിപ്പും ഉള്‍പ്പെടെ 10,150 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നിരുന്നതാണ് പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും. എസ്എച്ച്ഒ എസ്.എം. റിയാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശിവദാസ്, എഎസ്‌ഐമാരായ സിന്ധു, ഷൈന്‍, അരുണ്‍, മനോജ്, എസ്‌സിപിഒ പി.എസ്. ബിജു, സിപിഒമാരായ പ്രവീണ്‍ പ്രകാശ്, സുനില്‍ കുമാര്‍, പി.ആര്‍. അജിത്, അഖില്‍ദാസ്, രഞ്ജിത് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.