Crime

റോഡരികിൽ പാർക്ക് ചെയ്ത ബിഎംഡബ്ല്യു കാറിൽ നിന്ന് 14 ലക്ഷം രൂപ മോഷ്ടിച്ചു; വീഡിയൊ

സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

MV Desk

ബംഗളൂരു: ബംഗളൂരുവിൽ പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ലിയു കാറിൽ നിന്ന് 14 ലക്ഷം രൂപ മോഷണം പോയി. ബംഗളൂരു സർജപൂരിന് സമീപം സോംപുരയിലെ സബ് രജിസ്ട്രാർ ഓഫീസിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പണം മോ‌ഷണം പോയത്. സംഭവത്തി‌ന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കാറിനു സമീപം മാസ്ക് ധരിച്ച് രണ്ടുപേർ ചുറ്റി തിരിയുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത് തുടർന്ന് പരിസരം നിരീക്ഷിച്ച ശേഷം ഡ്രൈവർ സീറ്റിന്‍റെ ഭാഗത്തെ ഡോറിന്‍റെ ചില്ല് തകർത്തു മോഷ്ടാവ് തല അകത്തേക്കിട്ട് പണം കയ്യിക്കലാക്കുന്നു.

ഇയാൾക്ക് സമീപം ബൈക്കുമായി കൂട്ടാളികളും ഉണ്ടായിരുന്നു. പണം മോഷ്ടിച്ച ഉടനെ യുവാവ് മോഷ്ടാവ് ബൈക്കിൽ ചാടി കയറുന്നതും ബൈക്ക് അതിവേഗം ഓടിച്ചു പോകുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി