Crime

വീട് കുത്തിത്തുറന്ന് മോഷണം: രണ്ടു പേർ പിടിയിൽ

കോതമംഗലം : പുത്തൻകുരിശ് വരിക്കോലി ഭാഗത്തെ വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ . കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടിൽ രമേശൻ (പാപ്പാലു രമേശൻ 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 49) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ 8 ന് രാത്രിയായിരുന്നു സംഭവം. വീടിന്‍റെ പിൻഭാഗം കുത്തിതുറന്ന് വീടിനകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണ്ണവും ഒരു റാഡോ വാച്ചും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തിൽ പ്രത്യേക ടീം രൂപീരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്വർണ്ണവും വാച്ചും കണ്ടെടുത്തു.

ഇവരെ ചോദ്യം ചെയ്തതിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 20 പവൻ മോഷ്ടിച്ച കേസും , കടമറ്റത്തും , വരിക്കോലിയിലും നടന്ന മോഷണവും തെളിഞ്ഞു. ആകെ 50 പവനോളം സ്വർണ്ണം മോഷ്ടിച്ച കേസുകൾ പുത്തൻ കുരിശ് പോലീസ് കണ്ടെത്തി. സംസ്ഥാനത്ത് നിരവധിയായ മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ട്. പെരുന്നാൾ, ഉത്സവദിവസങ്ങളിൽ സ്ഥലത്തെത്തി ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തി സ്കൂട്ടറിൽ കടന്നു കളയുകയാണ് മോഷ്ടാക്കളുടെ രീതി.

ഡി.വൈ.എസ്.പി ടി.ബി വിജയൻ, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, പി.കെ.സുരേഷ്, കെ.സജീവ്, ജി. ശശീധരൻ, എ.എസ്.ഐമാരായ മനോജ് കുമാർ, ബിജു ജോൺ, എസ് .സി.പി.ഒമാരായ ഡിനിൽ ദാമോദരൻ, ബി.ചന്ദ്രബോസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

പ്രളയത്തിൽ വിറങ്ങലിച്ച് ബ്രസീൽ: 60 മരണം, 67 പേരെ കാണാതായി

കള്ളക്കടല്‍ പ്രതിഭാസം: മൂന്നു ജില്ലകളിൽ കടലാക്രമണം

ഇത്തവണയും വൈദ്യുതി ബില്ലിൽ ഇന്ധന സർ ചാർജ് ഈടാക്കും

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ