ഓൺലൈൻ തട്ടിപ്പിലൂടെ മുൻ ജഡ്ജിയിൽ നിന്നും 90 ലക്ഷം തട്ടിയ കേസ്; പ്രതികൾ പിടിയിൽ

 

file

Crime

ഓൺലൈൻ തട്ടിപ്പിലൂടെ മുൻ ജഡ്ജിയിൽ നിന്നും 90 ലക്ഷം തട്ടിയ കേസ്; പ്രതികൾ പിടിയിൽ

കോഴിക്കോട് സ്വദേശി മിർഷാദ്, വടകര സ്വദേശി മുഹമ്മദ് ഷർജിൽ എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്

കൊച്ചി: റിട്ട. ജഡ്ജിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ്, വടകര സ്വദേശി മുഹമ്മദ് ഷർജിൽ എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്.

ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപയായിരുന്നു മുൻ കേരള ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ‍്യാരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്.

അറസ്റ്റിലായ പ്രതികൾ കേരളത്തിലെ ഇടനിലക്കാരാണ്. ഇതിനു പിന്നിൽ ചൈന, കംപോഡിയ രാജ‍്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികൾക്ക് പ്രതിഫലമായി 30 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം